Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജാതിയുടെ പേരിൽ ആ പയ്യനെ ഞാൻ മാറ്റി നിർത്തി എന്ന് വരെ പറഞ്ഞു: സാനിയ

ജാതിയുടെ പേരിൽ ആ പയ്യനെ ഞാൻ മാറ്റി നിർത്തി എന്ന് വരെ പറഞ്ഞു: സാനിയ

നിഹാരിക കെ.എസ്

, തിങ്കള്‍, 13 ജനുവരി 2025 (08:51 IST)
പൊതുപരിപാടികൾക്കിടെ ആളുകൾ തന്റെ അടുത്തേക്ക് വരുന്നത് തനിക്ക് കൺഫർട്ടബിൾ അല്ലെന്ന് നടി സാനിയ അയ്യപ്പൻ. കോഴിക്കോട് സിനിമാ പ്രമോഷന്റെ ഭാഗമായി പങ്കെടുത്ത പരിപാടിയിൽ പങ്കെടുക്കുമ്പോഴുണ്ടായ ദുരനുഭവം തനിക്ക് ട്രോമ ഉണ്ടാക്കിയിട്ടുണ്ടെന്ന് സാനിയ തുറന്നു പറയുന്നു. ഈ സംഭവത്തിന് ശേഷം ഫോട്ടോ എടുക്കാൻ വന്ന ഒരു പയ്യനിൽ നിന്നും നടി അകലം പാലിക്കുന്ന വീഡിയോ ചർച്ചയായിരുന്നു.
 
ഈ വീഡിയോ തന്റെ ഫാമിലി ഗ്രൂപ്പിൽ അടക്കം പ്രചരിക്കുകയും അത് തന്നെ എത്രത്തോളം ബാധിക്കുകയും ചെയ്തിട്ടുണ്ടെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് സാനിയ ഇപ്പോൾ. ”ആ വീഡിയോയുടെ ഒരു ഭാഗം മാത്രമേ അവർ കണ്ടിട്ടുള്ളൂ. അതിന് മുമ്പേ ആ പയ്യൻ എന്റെ അടുത്തേക്ക് വരുന്നുണ്ട്. കോഴിക്കോട്ടെ സംഭവം കഴിഞ്ഞ് രണ്ട് മൂന്ന് മാസത്തിനുള്ളിലാണിത്.
 
അതിൽ വലിയ ചർച്ച വന്നു. എനിക്ക് വിശദീകരണം നൽകേണ്ടി വന്നു. അതിന്റെ ആവശ്യമുണ്ടായിരുന്നില്ല. പക്ഷെ മതത്തിന്റ പേരിൽ ഞാൻ മാറ്റി നിർത്തുന്നു എന്ന തരത്തിൽ വന്നു. പൊതുവെ അങ്ങനെയുള്ള കാര്യങ്ങൾക്ക് ഞാൻ റിയാക്ട് ചെയ്യാറില്ല. എന്നാൽ ഫാമിലി ഗ്രൂപ്പിൽ ഞാൻ ജാതിയുടെ പേരിൽ മാറ്റി നിർത്തി എന്ന് പ്രചരിച്ചു. അപ്പോഴാണ് തനിക്ക് പ്രതികരിക്കേണ്ടി വന്നത്” എന്നാണ് സാനിയ പറയുന്നത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യന്തിരൻ 2.0വിനിടെ രജനീകാന്ത് അപമാനിക്കപ്പെട്ടു, ശങ്കറിനെ രക്ഷിക്കാൻ സൂപ്പർ സ്റ്റാർ വരില്ല: അന്തനൻ