Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇത് അജിത്തിന്റെ 'മലൈക്കോട്ടൈ വാലിബന്‍' ! സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് എഡിറ്റഡ് വെര്‍ഷന്‍ പോസ്റ്റര്‍

Malaikottai Vaaliban  Teaser ajith kumar poster viral

കെ ആര്‍ അനൂപ്

, വെള്ളി, 8 ഡിസം‌ബര്‍ 2023 (11:02 IST)
കാത്തിരിപ്പിനൊടുവില്‍ ഇക്കഴിഞ്ഞ ദിവസമായിരുന്നു മലൈക്കോട്ടൈ വാലിബന്‍ ടീസര്‍ റിലീസായത്. 10 മില്യണില്‍ കൂടുതല്‍ കാഴ്ചക്കാരെ സ്വന്തമാക്കിയ ടീസര്‍ യൂട്യൂബ് ട്രെന്‍ഡിങ്ങിലും ഒന്നാമതാണ്.മലയാളത്തിലെ ടീസര്‍ റെക്കോര്‍ഡും കഴിഞ്ഞ ദിവസം ചിത്രം സ്വന്തമാക്കിയിരുന്നു. ജനുവരി 25നാണ് റിലീസ്.മലൈക്കോട്ടൈ വാലിബന്റെ ഒരു എഡിറ്റഡ് വെര്‍ഷന്‍ പോസ്റ്ററാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. മോഹന്‍ലാലിന് പകരം അജിത്തിന്റെ മുഖമുള്ള പോസ്റ്റര്‍ നിമിഷനേരം കൊണ്ട് തന്നെ വൈറലായി മാറി.

ഗ്രാഫിക്‌സിലൂടെ അജിത്തിന്റെ മുഖം പോസ്റ്ററില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഒറ്റനോട്ടത്തില്‍ ഇത് മോഹന്‍ലാല്‍ അല്ലേ എന്ന് തോന്നിപ്പോകും. അത്രയ്ക്കും കൃത്യതയോടെയാണ് എഡിറ്റിംഗ് ചെയ്തിരിക്കുന്നത്. മോഹന്‍ലാലിന്റെ പകരം അജിത്തിനെ വെച്ചു കൊണ്ടുള്ള പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്.
 
യൂട്യൂബില്‍ എത്തി 24 മണിക്കൂറിനുള്ളില്‍ 9.7 മില്യണ്‍ കാഴ്ചക്കാരെ നേടാന്‍ മലൈക്കോട്ടൈ വാലിബന്‍ ടീസറിന് ആയി. ഏറ്റവും അധികം കാഴ്ചക്കാരെ സ്വന്തമാക്കുന്ന മലയാളം ടീസര്‍ ആയി മോഹന്‍ലാല്‍ ചിത്രം മാറുകയും ചെയ്തു.ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കിംഗ് ഓഫ് കൊത്തയുടെ ടീസര്‍ ആയിരുന്നു ഇതിനുമുമ്പ് ഒന്നാമത് ഉണ്ടായിരുന്നത്.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കെജിഎഫ് 2ന് ശേഷം യഷിന്റെ 'ടോക്‌സിക്', സിനിമയൊരുക്കാന്‍ ഗീതു മോഹന്‍ദാസ്