Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോഹന്‍ലാലിന്റെ വഴിയെ മമ്മൂട്ടിയും, കാര്യം നിസ്സാരം

മോഹന്‍ലാലിന്റെ വഴിയെ മമ്മൂട്ടിയും, കാര്യം നിസ്സാരം

കെ ആര്‍ അനൂപ്

, ബുധന്‍, 19 ജനുവരി 2022 (17:04 IST)
മോഹന്‍ലാലിന്റെ ബ്രോ ഡാഡിയ്ക്ക് പിന്നാലെ എലോണ്‍ , ട്വല്‍ത്ത് മാന്‍ തുടങ്ങിയ ചിത്രങ്ങള്‍ ഒ.ടി.ടി എത്താനാണ് സാധ്യത. തിയറ്ററില്‍ എത്താതെ ആദ്യമായി മോഹന്‍ലാലിന്റെ ദൃശ്യം 2 ആണ് ഒ.ടി.ടിയില്‍ എത്തിയത്. പിന്നീട് ഒ.ടി.ടിയ്ക്കായി സിനിമകള്‍ ചെയ്യാന്‍ മലയാളത്തിന്റെ നടനവിസ്മയം മോഹന്‍ലാലും തയ്യാറായി. മമ്മൂട്ടിയും അതേ പാതയിലാണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
 
കഷ്ടതയില്‍ നില്‍ക്കുന്ന തീയറ്റര്‍ ഉടമകള്‍ക്ക് മുന്നില്‍ രക്ഷകന്റെ രൂപത്തില്‍ എത്തിയതെന്ന് മമ്മൂട്ടിയുടെ ദി പ്രീസ്റ്റ് ആയിരുന്നു.മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിച്ച 'ദി പ്രീസ്റ്റ്' 2021 മാര്‍ച്ച് 11നാണ് റിലീസ് ചെയ്തത്. നിര്‍മ്മാണ ചെലവ് 11 കോടിയാണ്. നവാഗതനായ ജോഫീന്‍ ടി ചാക്കോ സംവിധാനം ചെയ്ത 
സിനിമ 17 കോടിയോളം നേടാനും സിനിമയ്ക്കായി.എന്നാല്‍ ഇപ്പോള്‍ മമ്മൂട്ടിയും മോഹന്‍ലാലിന്റെ വഴിയേയാണെന്ന് തോന്നുന്നു.
രതീന സംവിധാനം ചെയ്യുന്ന പുഴു ഒടിടിയില്‍ റിലീസ് ചെയ്യുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരികയാണ്.മമ്മൂട്ടിയുടെ ആദ്യ ഡയറക്റ്റ് ഒടിടി റീലീസ് കൂടി ആയിരിക്കും ഇത്. കൂടുതല്‍ ഒടിടി ചിത്രങ്ങള്‍ മമ്മൂട്ടി ചെയ്യുമോ എന്നത് ഇനി കണ്ടറിയണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലക്ഷങ്ങള്‍ വാങ്ങി അനുപമ പരമേശ്വരന്‍ ലിപ് ലോക്ക് രംഗത്തില്‍ അഭിനയിച്ചു, പ്രതിഫലം എത്രയെന്ന് അറിയാമോ ? വീഡിയോ