Select Your Language

Notifications

webdunia
webdunia
webdunia
webdunia

നീലാകാശം പച്ചക്കടൽ ചുവന്നഭൂമിയിൽ ദു‌ൽഖറിന്റെ ആഗ്രഹം ഒളിഞ്ഞ് കിടപ്പുണ്ട്!

ദുൽഖർ പ്രണവിന്റെ പാതയിലേക്ക്?!...

നീലാകാശം പച്ചക്കടൽ ചുവന്നഭൂമിയിൽ ദു‌ൽഖറിന്റെ ആഗ്രഹം ഒളിഞ്ഞ് കിടപ്പുണ്ട്!
, ചൊവ്വ, 22 നവം‌ബര്‍ 2016 (13:57 IST)
മലയാളത്തിലെ യുവതാരമായ ദുൽഖർ സൽമാന്റെ ഭൂരിഭാഗം സിനിമകളും ഹിറ്റായിരുന്നു. ഇതിൽ യുവാക്കൾ ഏറ്റവും അധികം ആഘോഷമാക്കിയത് നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി, ചാർലി എന്നീ സിനിമകളായിരുന്നു. സുഹൃത്തുക്കളോടോപ്പം ബൈക്കിൽ കറങ്ങാൻ ആഗ്രഹിക്കുന്നവരാണ് അധികം യുവാക്ക‌ളും. ഇക്കൂട്ടത്തിൽ ഒരു യുവതാരം കൂടിയുണ്ട്. മറ്റാരുമല്ല, സാക്ഷാൽ ദുൽഖർ സൽമാൻ തന്നെ.
 
ദുൽഖറിന്റെ ഏറ്റവും വലിയ ആഗ്രഹമാണ് ബൈക്കിൽ ലോകം ചുറ്റുക എന്നത്. ബൈക്കുകൾ ഏറെ ഇഷ്ടപ്പെടു‌ന്ന ഈ താരപുത്രന്റെ ആഗ്രഹം താൻ നായകനായി എത്തിയ നീലാകാശം പച്ചക്കടൽ ചുവ‌ന്ന ഭൂമി എന്ന സിനിമയിലേപ്പോലെ ഒരു ബൈക്ക് റൈഡിങ്ങ് നടത്തണം. അതും ഹിമാലയത്തിലേക്ക്. 
 
ദുൽഖറിന്റെ ഈ ആഗ്രഹം നാളുകൾക്ക് മുമ്പേ സാധിച്ചെടുത്തത് മറ്റൊരു താരപുത്രനായ പ്രണവ് മോഹൻലാൽ ആണ്. ഒരുപാട് യാത്രകൾ ചെയ്യാനാണ് പ്രണവിനിഷ്ടം. ദുൽഖർ സൽമാന്റെ ചാർളിയെന്ന സിനിമയുടെ ഒറിജിനൽ വേർഷനാണ് പ്രണവെന്നും സോഷ്യൽ മീഡിയയിൽ ചർച്ചയുണ്ടായിരുന്നു. ഏതായാലും പ്രണവ് സാധിച്ചെടുത്ത ഹിമാലയ യാത്രയിലേക്ക് ഇനി എന്നാണ് ദുൽഖർ കടന്നുചെല്ലുന്നതെന്നാണ് ആരാധകർ ചോദിക്കു‌ന്നത്.  
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോദി വരുത്തിവെച്ചതിന് തലകുനിച്ചത് താൻ, ജീവൻ നില നിർത്താൻ പണത്തിന് വേണ്ടി നെട്ടോട്ടമോടുന്നവരുടെ വേദന അനുഭവിക്കുമ്പോഴേ അറിയൂ: ഭാഗ്യലക്ഷ്മി