Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോഹന്‍ലാലോ മമ്മൂട്ടിയോ? ഒടുവില്‍ അക്കാര്യത്തിലും തീരുമാനമായി!

ഏറെ ചര്‍ച്ച ചെയ്ത ആ കാര്യത്തിനും തീരുമാനമായിരിക്കുകയാണ്

മോഹന്‍ലാലോ മമ്മൂട്ടിയോ? ഒടുവില്‍ അക്കാര്യത്തിലും തീരുമാനമായി!
, തിങ്കള്‍, 10 ജൂലൈ 2017 (11:02 IST)
സിനിമയിലെ സൂപ്പര്‍താരങ്ങള്‍ രാഷ്ട്രീയത്തിലേക്ക് കടന്നു വരുന്നത് സഹജമായ കാഴ്ചയാണ്. സൂപ്പര്‍സ്റ്റാര്‍ ചിരഞ്ജീവിയുടെ അരങ്ങേറ്റത്തിന് പിന്നാലെ തമിഴില്‍ രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് കേട്ടിരുന്നു. ഇതോടെ മലയാളത്തിലെ മഹാനടന്മാര്‍ രാഷ്ട്രീയത്തിലേക്ക് വരുമോ എന്ന കാര്യത്തില്‍ പലരും ചര്‍ച്ച ചെയ്തിരുന്നു.
 
ഇപ്പോഴിതാ, മലയാളികള്‍ ഏറെ ചര്‍ച്ച ചെയ്ത കാര്യത്തിന് തീരുമാനമായിരിക്കുകയാണ്. മമ്മൂട്ടി രാഷ്ട്രീയത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ വാര്‍ത്തകള്‍ വന്നിട്ടുണ്ട്. എന്നാല്‍ രാഷ്ട്രീയത്തിലേക്കിറങ്ങുന്നില്ലെന്ന് മമ്മൂട്ടി പിന്നീട് വ്യക്തമാക്കിയരുന്നു. സിനിമയില്‍ തന്നെ തുടരുമെന്ന് മമ്മൂട്ടി പറഞ്ഞു.
 
രജനീകാന്ത് രാഷ്ടീയത്തിലേക്കിറങ്ങുന്നുവെന്ന വാര്‍ത്ത പ്രചരിച്ചതോടെ, പലരും മോഹന്‍ലാലിന്റെ രാഷ്ട്രീയ അരങ്ങേറ്റത്തെ കുറിച്ചും ചര്‍ച്ച ചെയ്യാന്‍ തുടങ്ങി. എന്നാല്‍ മോഹന്‍ലാല്‍ വാര്‍ത്ത നിഷേധിച്ചു. താനിതിന് പറ്റിയ ആളല്ലെന്നും തനിക്ക് ആകെ അറിയുന്ന പണി അഭിനയം മാത്രമാണെന്നും മോഹന്‍ലാല്‍ പറഞ്ഞു.
 
നിലവില്‍ സൂപ്പര്‍താരങ്ങള്‍ രാഷ്ടീയത്തിലേക്ക് കടക്കുന്നതിനെ കുറിച്ച് പുതിയ തീരുമാനങ്ങള്‍ എടുത്തിട്ടില്ലെന്ന് തന്നെയാണ് റിപ്പോര്‍ട്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടി യോദ്ധാവ്, അണിയറയില്‍ ഒരുങ്ങുന്നത് ഒരു ബിഗ് ബജറ്റ് ചിത്രം!