ഒറ്റയ്ക്ക് അഭിനയിച്ചു തകര്‍ക്കാന്‍ ലാലേട്ടന്‍; എലോണില്‍ മറ്റ് താരങ്ങള്‍ ശബ്ദം കൊണ്ട് മാത്രം !

ചിത്രത്തില്‍ ഏറ്റവും പുതിയ ടീസര്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു

Webdunia
വെള്ളി, 21 ഒക്‌ടോബര്‍ 2022 (16:37 IST)
മോഹന്‍ലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് എലോണ്‍. ഏറെ നിഗൂഢതകള്‍ നിറഞ്ഞ കഥയാണ് സിനിമയുടേത്. 
 
ചിത്രത്തില്‍ ഏറ്റവും പുതിയ ടീസര്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. സിനിമയില്‍ മോഹന്‍ലാല്‍ മാത്രമാണ് ഏക കഥാപാത്രമെന്നാണ് സൂചന. ബാക്കി കഥാപാത്രങ്ങളെല്ലാം ശബ്ദം വഴിയാണ് ചിത്രത്തില്‍ സാന്നിധ്യമറിയിച്ചിരിക്കുന്നത്. കാളിദാസന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.  
 
ഒരു സൈക്കോ കഥാപാത്രത്തെ പോലെ ഞെട്ടിക്കുന്ന പ്രകടനം നടത്തുന്ന മോഹന്‍ലാലിനെയാണ് ടീസറില്‍ കണ്ടത്. ശബ്ദ സാന്നിധ്യം കൊണ്ട് പൃഥ്വിരാജും മഞ്ജു വാരിയറും എലോണിന്റെ ഭാഗമാണെന്നാണ് റിപ്പോര്‍ട്ട്. 
 
രാജേഷ് ജയറാമാണ് തിരക്കഥ. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മാണം. ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ ചിത്രം റിലീസ് ചെയ്യും. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

11 ദിവസത്തെ ചർച്ച, സമയമെടുത്തത് കെസിയെ അനുനയിപ്പിക്കാനോ?, അവസാന നിമിഷം വരെ സതീശനൊപ്പം നിന്ന് ലീഗ്

V.D.Satheesan: വി.ഡി.സതീശൻ മുഖ്യമന്ത്രി, പ്രഖ്യാപിച്ച് ഹൈക്കമാൻഡ്

സൂചനകൾ കെ സിക്കെതിരോ?, ചാർട്ടേഡ് ഫ്ലൈറ്റിൽ കെസിയില്ല, മുഖ്യമന്ത്രി തീരുമാനം ഉടൻ

ഖമേനിയുടെ സംസ്‌കാര ചടങ്ങുകള്‍ പുരോഗമിക്കുന്നതിനിടെ ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി ഡല്‍ഹിയിലെത്തി

പൊതുഗതാഗത സംവിധാനങ്ങളില്‍ പാനിക് ബട്ടണുകളും ട്രാക്കിംഗ് ഉപകരണങ്ങളും സ്ഥാപിക്കണം; സംസ്ഥാനങ്ങള്‍ക്ക് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം

അടുത്ത ലേഖനം
Show comments