Select Your Language

Notifications

webdunia
webdunia
webdunia
webdunia

രണ്ടാമൂഴം ‘മഹാവീര്‍ കര്‍ണ’യില്‍ ലയിക്കുന്നു, ആ ആഗ്രഹം ഇങ്ങനെ സഫലമാകട്ടെയെന്ന് മോഹന്‍ലാല്‍ തീരുമാനിച്ചു? !

രണ്ടാമൂഴം ‘മഹാവീര്‍ കര്‍ണ’യില്‍ ലയിക്കുന്നു, ആ ആഗ്രഹം ഇങ്ങനെ സഫലമാകട്ടെയെന്ന് മോഹന്‍ലാല്‍ തീരുമാനിച്ചു? !
, ബുധന്‍, 12 ഡിസം‌ബര്‍ 2018 (15:45 IST)
രണ്ടാമൂഴം ഇനി സിനിമയാകുമോ? ആയാല്‍ തന്നെ അതിന്‍റെ സംവിധായകനായി ശ്രീകുമാര്‍ മേനോനും നായകനായി മോഹന്‍ലാലും വരുമോ? സാധ്യതകള്‍ വളരെ വളരെ കുറവാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
എം‌ടി തന്നെയാണ് പ്രൊജക്ടിന് എതിരുനില്‍ക്കുന്നത് എന്നതിനാല്‍ അത് മറികടക്കുക അത്ര എളുപ്പമുള്ള സംഗതിയല്ല. ഉടന്‍ രണ്ടാമൂഴത്തിന്‍റെ ജോലികള്‍ തുടങ്ങുമെന്ന് ശ്രീകുമാര്‍ മേനോന്‍ ഇടയ്ക്കിടെ പറയുന്നുണ്ടെങ്കിലും തരണം ചെയ്യേണ്ട പ്രതിസന്ധികള്‍ ഏറെയാണ്.
 
പുതിയ സൂചനകള്‍ അനുസരിച്ച്, മോഹന്‍ലാല്‍ മറ്റൊരു തീരുമാനമെടുത്തിരിക്കുന്നു. ഭീമസേനനായി അഭിനയിക്കുക എന്ന ആഗ്രഹം സാധിക്കാന്‍ തന്നെയാണ് മോഹന്‍ലാലിന്‍റെ തീരുമാനം. അത് രണ്ടാമൂഴത്തിലൂടെയല്ലെങ്കില്‍ മറ്റൊരു ചിത്രത്തിലൂടെ എന്നാണ് അദ്ദേഹം ആലോചിക്കുന്നതത്രേ.
 
ആര്‍ എസ് വിമല്‍ സംവിധാനം ചെയ്യുന്ന ‘മഹാവീര്‍ കര്‍ണ’ എന്ന ചിത്രത്തില്‍ ഭീമസേനനായി മോഹന്‍ലാല്‍ അഭിനയിക്കുമെന്നാണ് ചില റിപ്പോര്‍ട്ടുകള്‍. ചിയാന്‍ വിക്രം കര്‍ണനായി അഭിനയിക്കുന്ന ചിത്രത്തിലെ ഭീമന്‍ കഥാപാത്രം ചെയ്യാന്‍ മോഹന്‍ലാല്‍ സമ്മതം മൂളിയതായാണ് സൂചനകള്‍.
 
ആര്‍ എസ് വിമലിന്‍റെ തിരുവനന്തപുരം സന്ദര്‍ശനത്തിനിടെ ഇക്കാര്യങ്ങളില്‍ തീരുമാനമായതായും അറിയുന്നു. രണ്ടാമൂഴത്തിലൂടെ മലയാളികള്‍ കാണാന്‍ കാത്തിരുന്ന മോഹന്‍ലാലിന്‍റെ ഭീമനെ ‘മഹാവീര്‍ കര്‍ണ’യിലൂടെ കാണേണ്ടിവന്നേക്കാം എന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മധുരരാജയുടെ ക്ലൈമാക്സ് 2.Oയുടെ ക്ലൈമാക്സ് പോലെ!