Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ജയേട്ടൻ എനിക്ക് ജ്യേഷ്ഠ സഹോദരൻ തന്നെയായിരുന്നു'; അനുശോചനം അറിയിച്ച് മോഹൻലാൽ

'ജയേട്ടൻ എനിക്ക് ജ്യേഷ്ഠ സഹോദരൻ തന്നെയായിരുന്നു'; അനുശോചനം അറിയിച്ച് മോഹൻലാൽ

നിഹാരിക കെ.എസ്

, വെള്ളി, 10 ജനുവരി 2025 (12:10 IST)
അന്തരിച്ച പ്രിയ ഗായകൻ പി ജയചന്ദ്രന് അന്ത്യാഞ്ജലി അറിയിച്ച് മോഹൻലാൽ. ജയേട്ടൻ എനിക്ക് ജ്യേഷ്ഠ സഹോദരൻ തന്നെയായിരുന്നുവെന്നും എന്നും അനിയനെപ്പോലെ എന്നെ ചേർത്തുപിടിച്ചുവെന്നും മോഹൻലാൽ പറഞ്ഞു. തലമുറകളുടെ ഭാവഗായകൻ ആയിരുന്നു അദ്ദേഹമെന്നും മോഹൻലാൽ ഓർത്തെടുത്തു.
 
മോഹൻലാലിന്റെ കുറിപ്പ്;
 
പ്രിയപ്പെട്ട ജയേട്ടൻ വിടവാങ്ങി. എന്നും യുവത്വം തുളുമ്പുന്ന ഗാനങ്ങളിലൂടെ തലമുറകളുടെ ഭാവഗായകൻ ആയി മാറിയ ജയേട്ടൻ എനിക്ക് ജ്യേഷ്ഠ സഹോദരൻ തന്നെ ആയിരുന്നു. മഞ്ഞലയിൽ മുങ്ങിത്തോർത്തി വരുന്ന ഈ ശബ്ദം എല്ലാ മലയാളികളെയും പോലെ ഞാനും നെഞ്ചോടു ചേർത്തുപിടിച്ചു എല്ലാ കാലത്തും. ജയേട്ടൻ മിക്കപ്പോഴും വീട്ടിൽ വരാറുണ്ടായിരുന്നു. അമ്മയ്ക്ക് ഇഷ്ടമുള്ള ഗാനങ്ങൾ പാടി കേൾപ്പിക്കും. അനിയനെപ്പോലെ എന്നെ ചേർത്തുപിടിക്കും. വളരെ കുറച്ചു ഗാനങ്ങൾ മാത്രമേ എനിക്കുവേണ്ടി ജയേട്ടൻ സിനിമയിൽ പാടിയിട്ടുള്ളൂ എങ്കിലും അവയെല്ലാം ജനമനസ്സുകൾ ഏറ്റെടുത്തത് എൻ്റെ സൗഭാഗ്യമായി കരുതുന്നു. ശബ്ദത്തിൽ എന്നും യുവത്വം കാത്തുസൂക്ഷിച്ച, കാലാതീതമായ കാല്പനിക ഗാനങ്ങൾ ഭാരതത്തിന് സമ്മാനിച്ച പ്രിയപ്പെട്ട ജയേട്ടന് പ്രണാമം.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആരാണ് ഇവൻ? എന്തിനാണ് ഇവന് ഇതൊക്കെ കൊടുക്കുന്നത്?; ഒരു സാധാരണക്കാരൻ ഉയർന്നു വരുന്നതിൽ പലർക്കും എതിർപ്പായിരുന്നുവെന്ന് ശിവകാർത്തികേയൻ