Webdunia - Bharat's app for daily news and videos

Install App

മോഹൻലാൽ പാടുന്നതിനിടയിൽ ആരാധകൻ സ്റ്റേജിൽ കയറി കൈയ്യിൽ പിടിച്ചു, കൈ തട്ടിമാറ്റി മടക്കി അയച്ച് താരം!

ലാലേട്ടൻ പാടുന്നതിനിടയിൽ സ്റ്റെജിൽ ചാടിക്കയറി ആരാധകൻ! ശേഷം സംഭവിച്ചത്...

നീലിമ ലക്ഷ്മി മോഹൻ
വെള്ളി, 27 ഡിസം‌ബര്‍ 2019 (08:49 IST)
മോഹൻലാലിന്റെ ബിഗ് ബ്രദർ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെ സംഭവിച്ച ഒരു കാര്യമാണ് സോഷ്യൽ മീഡിയകളിൽ ഇപ്പോൾ വൈറലാകുന്നത്. ഓഡിയോ ലോഞ്ചിനിടെ മോഹൻലാലും ഗാനം ആലപിച്ചിരുന്നു. ഇതിനിടയിൽ കാണികൾക്കിടയിൽ നിന്നും സ്റ്റേജിലേക്ക് ചാടിക്കയറിയ ആരാധകനെ മോഹൻലാൽ തിരിച്ചയയ്ക്കുന്നതിന്റെ ദൃശ്യമാണ് വൈറലാകുന്നത്. 
 
ദര്‍ബാര്‍ ഹാളില്‍ വച്ച് നടന്ന ചടങ്ങിനിടെയായിരുന്നു സംഭവം. ബിഗ് ബ്രദറിന്റെ സംഗീത സംവിധായകന്‍ ദീപക് ദേവനൊപ്പമായിരുന്നു മോഹൻലാലും പാടിയത്. ഇതിനിടെ ഒരു യുവാവ് സ്റ്റേജിലേക്ക് ചാടിക്കയറി മോഹൻലാലിനോട് എന്തോ പറയുകയും അദ്ദേഹത്തിന്റെ കൈയ്യിൽ കയറിപ്പിടിക്കുകയും ചെയ്യുകയായിരുന്നു. സെക്യൂരിറ്റി ആളുകൾ സ്റ്റേജിൽ ഇല്ലാത്തത് ആരാധകന് എളുപ്പമായി. എന്നാൽ, ഇയാളോട് പറ്റില്ല, എന്ന് പറഞ്ഞ് കൈ തട്ടിമാറ്റി തിരിച്ച് അയയ്ക്കുന്ന മോഹൻലാലിനെ വീഡിയോയിൽ വ്യക്തമായി കാണാം. 
 
2018 ലാണ് സിദ്ധിഖ് ബിഗ് ബ്രദര്‍ എന്ന ചിത്രത്തെ കുറിച്ച് പറയുന്നത്, ശേഷം രണ്ട് വര്‍ഷം കൊണ്ട് സിനിമ പൂര്‍ത്തിയാക്കുകയും. 2020 ജനുവരിയില്‍ സിനിമ റിലീസ് ചെയ്യും എന്നാണ് പുതിയ റിപ്പോർട്ട്.
ലാലിനൊപ്പം അര്‍ബാസ് ഖാന്‍, അനൂപ് മേനോന്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, ചെമ്പന്‍ വിനോദ്, ഹണി റോസ്, ടിനി ടോം, സിദ്ദിഖ് തുടങ്ങി ഒരു നീണ്ട താരനിര തന്നെ ചിത്രത്തിലുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather, Rain Holiday: കനത്ത മഴയെ തുടര്‍ന്ന് അവധി പ്രഖ്യാപിച്ച ജില്ലകള്‍

പ്ലസ് വൺ മൂന്നാം അലോട്ട്‌മെന്റ് പ്രവേശനം: ജൂൺ 16, 17 തീയതികളിൽ

Kerala Rain: തൃശ്ശൂര്‍,കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട് പെൺവാണിഭം: പ്രതികളായ പോലീസുകാർ മുങ്ങി, വീടുകളിൽ പരിശോധന, പാസ്പോർട്ട് കണ്ടെടുത്തു

കെനിയയിൽ വാഹന അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു, അന്ത്യോപചാരം അർപ്പിച്ച് മന്ത്രി പി രാജീവ്

അടുത്ത ലേഖനം
Show comments