പൃഥ്വിരാജ് പത്മരാജനായാൽ ?!

ചിപ്പി പീലിപ്പോസ്

വ്യാഴം, 26 ഡിസം‌ബര്‍ 2019 (14:50 IST)
വിഖ്യാത സംവിധായകൻ പത്മരാജനായി പൃഥ്വിരാജ് എത്തിയാൽ എങ്ങനെയുണ്ടാകും?. ചോദിക്കുന്നത് വേറാരുമല്ല, നടൻ ഹരീഷ് പേരടി ആണ്. പത്മരാജനാകാൻ പൃഥ്വിയേക്കാൾ അനുയോജ്യനായ മറ്റൊരാളില്ലെന്നാണ് ഹരീഷ് പേരടി പറയുന്നത്. ഹരീഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
 
വിഖ്യാത സംവിധായകന്‍ പത്മരാജന്റെ ജീവിതം വെള്ളിത്തിരയിലെത്തുമ്പോള്‍ അദ്ദേഹം ആവാന്‍ ഏറ്റവും അനുയോജ്യന്‍ ആരായിരിക്കും? പൃഥ്വിരാജ് എന്നാണ് നടന്‍ ഹരീഷ് പേരാടിയുടെ ഉത്തരം. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഹരീഷ് വ്യത്യസ്തമായ ഈ ചിന്ത പങ്കുവച്ചിരിക്കുന്നത്.
 
”പത്മരാജന്‍ സാറുമായുള്ള പ്യഥിരാജിന്റെ ഈ മുഖഛായയാണ് ഈ എഴുത്തിന്റെ കാരണം. പത്മരാജന്‍ സാറിന്റെ മകന്‍ അനന്തപത്മനാഭന്‍ മാതൃഭൂമി ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിച്ച ‘മകന്‍ എഴുതിയ പത്മരാജന്‍’ എന്ന ഓര്‍മക്കുറിപ്പുകള്‍ക്ക് അനന്തന്‍ സുഹൃത്തായ മുരളിഗോപിയെയും കൂടെ കൂട്ടി ഒരു തിരക്കഥക്ക് രൂപം നല്‍കിയാല്‍ അത് മലയാളത്തിന്റെ പ്രിയപ്പെട്ട പത്മരാജനെ എല്ലാ തലമുറക്കും ഓര്‍ക്കാനുള്ള ഒരു നല്ല സിനിമയായിരിക്കും എന്ന് തോന്നുന്നു. പൃഥ്വിയുടെ അഭിനയ ജീവിതത്തിലെ സുവര്‍ണ്ണ ലിപികളില്‍ എഴുതപ്പെട്ട ഒരു അദ്ധ്യായവുമായിരിക്കുമത്. മലയാളത്തിന്റെ ഒരു ക്ലാസ്സിക്ക് സിനിമയും,” ഹരീഷ് പേരാടി കുറിക്കുന്നു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം പൗരത്വപ്രതിഷേധത്തിൽ കുട്ടികളെ പങ്കെടുപ്പിച്ചു,സംവിധായകൻ കമലിനും ആഷിഖ് അബുവിനുമെതിരെ ബാലാവകാശ കമ്മീഷനിൽ പരാതി