Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോഹന്‍ലാലിന്റെ ജന്മദിനം ആഘോഷമാക്കാന്‍ വരുന്നു 'എമ്പുരാന്‍' ! കേരളമല്ല ഇനി ഗുജറാത്തിലേക്ക് പൃഥ്വിരാജും സംഘവും

Mohanlal's first look from 'L2 Empuraan' is set to unveil on THIS date

കെ ആര്‍ അനൂപ്

, വെള്ളി, 3 മെയ് 2024 (16:54 IST)
മലയാള സിനിമ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആക്ഷന്‍ ത്രില്ലര്‍ 'എല്‍ 2 എമ്പുരാന്‍' ഒരുങ്ങുകയാണ്.മോഹന്‍ലാലിന്റെ 64-ാം ജന്മദിനത്തോട് അനുബന്ധിച്ച് മെയ് 21 ന് സിനിമയിലെ പ്രധാന അപ്‌ഡേറ്റ് പുറത്തുവരും.
 
റിപ്പോര്‍ട്ടുകള്‍ പ്രകാരം പിറന്നാള്‍ ദിനത്തില്‍ ഒരു സ്‌പെഷ്യല്‍ ടീസര്‍ ആയിരിക്കും നിര്‍മ്മാതാക്കള്‍ പുറത്തുവിടുക. അതിനോടൊപ്പം ലാലിന്റെ ഫസ്റ്റ് ലുക്കും പ്രതീക്ഷിക്കാം. 'L2 എംപുരാന്‍' ടീം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, മെയ് 21നായി കാത്തിരിക്കുകയാണ് ആരാധകര്‍.
 
ചിത്രത്തിന്റെ അടുത്ത ഷൂട്ടിംഗ് ഷെഡ്യൂളിനെക്കുറിച്ചുള്ള അപ്ഡേറ്റുകളും പുറത്തുവന്നിട്ടുണ്ട്. തിരുവനന്തപുരത്ത് ബാക്കിയുള്ള ഭാഗങ്ങള്‍ ചിത്രീകരിച്ചുകൊണ്ട് പുതിയ ഷെഡ്യൂളിന് തുടക്കമാകും. എന്നാല്‍ പുതിയ വിവരങ്ങള്‍ അനുസരിച്ച് പൃഥ്വിരാജ് സുകുമാരന്‍ ഗുജറാത്തില്‍ ഒരു ചെറിയ ഷെഡ്യൂള്‍ ആരംഭിക്കാന്‍ പദ്ധതിയിടുന്നു എന്നാണ് കേള്‍ക്കുന്നത്.
 
 തിരുവനന്തപുരം, കൊച്ചി, ഇടുക്കി, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളിലും ചിത്രീകരണം ബാക്കിയാണ്. 'ലൂസിഫര്‍', 'ബ്രോ ഡാഡി' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പൃഥ്വിരാജും മോഹന്‍ലാലും മൂന്നാമതും ഒന്നിക്കുമ്പോള്‍ പ്രതീക്ഷകള്‍ വലുതാണ്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

140 കോടി പിന്നിട്ട് ആവേശം, 22-ാം ദിവസം സിനിമ നേടിയത്, കളക്ഷന്‍ റിപ്പോര്‍ട്ട്