Select Your Language

Notifications

webdunia
webdunia
webdunia
webdunia

സൂര്യയ്‌ക്കൊപ്പം ക്ലാഷ് വെയ്ക്കാൻ മോഹൻലാൽ, തുടരും റിലീസ് അപ്‌ഡേറ്റ്

Mohanlal - Thudarum

നിഹാരിക കെ.എസ്

, വ്യാഴം, 6 മാര്‍ച്ച് 2025 (11:25 IST)
പ്രേക്ഷകർ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് തുടരും. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റിലീസ് നീണ്ടുപോയിട്ട് നാളുകളായി. പലതവണ റിലീസ് മാറ്റിവെച്ച ചിത്രം മെയ് രണ്ടിന് റിലീസ് ചെയ്‍തേക്കുമെന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. സൂര്യയും റെട്രോയും മെയ്‍ രണ്ടിനായിരിക്കും തിയറ്ററുകളില്‍ എത്തുക. തുടുമിന്റെ റിലീസ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
 
തുടരുമിലെ പ്രമേയത്തിലെ ഓരോ രംഗത്തെ കുറിച്ചും വലിയ കൗതുകമായിരുന്നു മോഹൻലാലിന് എന്ന് സംവിധായകൻ തരുണ്‍ മൂര്‍ത്തി വ്യക്തമാക്കിയിരുന്നു. കഥ കേട്ടപ്പോള്‍ ആവേശഭരിതനായെന്നാണ് മോഹൻലാല്‍ പറഞ്ഞത് എന്നും ചര്‍ച്ചയായി മാറിയ തുടരും സംവിധായകൻ തരുണ്‍ മൂര്‍ത്തി വെളിപ്പെടുത്തി. നായകൻ മോഹൻലാലിന്റെ ലുക്കുകള്‍ നേരത്തെ ചിത്രത്തിലേതായി പുറത്തുവിട്ടത് ശ്രദ്ധയാകര്‍ഷിച്ചിരുന്നു.
 
രജപുത്ര നിര്‍മിക്കുന്ന ഒരു മോഹൻലാല്‍ ചിത്രമാണ് തുടരും. മലയാള മോഹൻലാല്‍ നായകനാകുമ്പോള്‍ കഥാപാത്രം പത്തനംതിട്ട ജില്ലയിലെ റാന്നിയിലെ ഒരു സാധാരണക്കാരനാണ്. മോഹൻലാല്‍ ഒരു റിയലിസ്‍റ്റിക് നായക കഥാപാത്രത്തെ ആണ് അവതരിപ്പിക്കുന്നുവെന്നത് എന്നതാണ് ചിത്രത്തിന്റെ പ്രധാന പ്രത്യേകത. തരുണ്‍ മൂര്‍ത്തിയും സുനിലും ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Kalabhavan Mani: മരിക്കുന്നതിന്റെ തലേന്ന് പോലും 12 കുപ്പി ബിയര്‍ കുടിച്ചു കാണും; ആരോഗ്യം ശ്രദ്ധിച്ചിരുന്നെങ്കില്‍ മണി ഇന്നും നമുക്കൊപ്പം ഉണ്ടാകുമായിരുന്നു !