Publish Date: Wed, 29 Jun 2022 (09:58 IST)
Updated Date: Wed, 29 Jun 2022 (10:05 IST)
ഹിറ്റ് മേക്കര്‍ ഷാജി കൈലാസും മോഹന്‍ലാലും വര്‍ഷങ്ങള്‍ക്കുശേഷം ഒന്നിച്ചപ്പോള്‍ 'എലോണ്‍' പിറന്നു. ചിത്രം തിയേറ്ററുകളിലേക്ക് ഇല്ല, ഒ.ടി.ടി റിലീസ് ആയിരിക്കുമെന്ന് സംവിധായകന്‍ തന്നെ ഒരു അഭിമുഖത്തിനിടെ വെളിപ്പെടുത്തി.
ഓഗസ്റ്റില്‍ 'എലോണ്‍' പ്രദര്‍ശനത്തിനെത്തും.സ്ട്രീമിംഗ് തീയതി നിര്‍മ്മാതാക്കള്‍ ഉടന്‍ പ്രഖ്യാപിക്കും.
' കോയമ്പത്തൂരില്‍ നിന്ന് കേരളത്തിലേക്ക് യാത്രയ്ക്കിടെ ലോക്ക്ഡൗണ്‍ കാരണം ഒറ്റപ്പെട്ട് പോകുന്ന കാളിദാസ് എന്ന മനുഷ്യന്റെ കഥയാണ് 'എലോണ്‍' പറയുന്നത്. പരിമിതമായ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്, മോഹന്‍ലാലിന്റെ ജന്മദിനത്തില്‍ നിര്‍മ്മാതാക്കള്‍ ടീസര്‍ പുറത്തിറക്കിയിരുന്നു.
തിരക്കഥ രാജേഷ് ജയരാമനും ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജവും നിര്‍വ്വഹിക്കുന്നു. ജേക്‌സ് ബിജോയ് സംഗീതം ഒരുക്കുന്നു.