Select Your Language

Notifications

webdunia
webdunia
webdunia
Sunday, 13 April 2025
webdunia

മമ്മൂട്ടി ചിത്രത്തിന്റെ പൂജ ചടങ്ങില്‍ ജിം ഡ്രസ്സില്‍ മോഹന്‍ലാലിന്റെ സര്‍പ്രൈസ് എന്‍ട്രി

മമ്മൂട്ടി
, ഞായര്‍, 2 ജൂണ്‍ 2019 (09:58 IST)
‘പഞ്ചവര്‍ണ്ണ തത്ത’യ്ക്ക് ശേഷം രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന ‘ഗാനഗന്ധര്‍വ്വന്’ തുടക്കമായി. മമ്മൂട്ടി നായകനാകുന്ന ചിത്രത്തിന്റെ പൂജ കൊച്ചിയിൽ നടന്നു. പൂജ ചടങ്ങില്‍ സര്‍പ്രൈസായി മോഹന്‍ലാല്‍ എത്തിയിരുന്നു. ജിമ്മിലേക്ക് പോയ നടന്‍ ജിം ഡ്രസ്സില്‍ പൂജയ്‌ക്കെത്തുകയും രമേഷ് പിഷാരടിയ കണ്ട് കൈ കൊടുത്ത ശേഷം തിരിച്ച് പോവുകയുമായിരുന്നു.
 
മമ്മൂട്ടി, മുകേഷ്, നിര്‍മ്മാതാവ് ആന്റോ ജോസഫ്, സംവിധായകന്‍ രമേശ് പിഷാരടി, സംഗീത സംവിധായകന്‍ ദീപക് ദേവ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
 
ഗാനമേളകളില്‍ പാടുന്ന കലാസദന്‍ ഉല്ലാസ് എന്ന വേഷമാകും മമ്മുട്ടി ചിത്രത്തില്‍ അവതരിപ്പിക്കുക. ഹാസ്യത്തിന് ഏറെ പ്രധാന്യം നല്‍കിയൊരുക്കുന്ന ചിത്രത്തില്‍ പുതുമുഖം വന്ദിതയാണ് നായിക. രമേശ് പിഷാരടിയും ഹരി പി നായരും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.
 
അനുരാഗ കരിക്കിന്‍വെള്ളത്തിന് ശേഷം ഖാലിദ് റഹമാന്‍ സംവിധാനം ചെയ്യുന്ന ഉണ്ടയാണ് റിലീസിനെത്തുന്ന ഏറ്റവും പുതിയ മമ്മൂട്ടി ചിത്രം. പതിനെട്ടാംപടി, മാമാങ്കം തുടങ്ങിയവയാണ് അണിയറയിലൊരുങ്ങുന്ന മറ്റ് മമ്മൂട്ടി ചിത്രങ്ങള്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യഥാര്‍ത്ഥ കാരണം മമ്മൂക്ക അറിയേണ്ടെന്ന് നായിക, ഒടുവില്‍ ഉര്‍വശി അത് ചെയ്തു!