Select Your Language

Notifications

webdunia
webdunia
webdunia
webdunia

'മോളെ ഞാന്‍ തൊട്ടിട്ടില്ല, ഇങ്ങനെ കരയല്ലേ';നടി വിന്ദുജ മേനോന്റെ അമ്മയോട് മോഹന്‍ലാല്‍

Mohanlal to actress Vinduja Menon's mother

കെ ആര്‍ അനൂപ്

, തിങ്കള്‍, 8 ഏപ്രില്‍ 2024 (10:32 IST)
മോഹന്‍ലാല്‍, തിലകന്‍, ശോഭന, വിന്ദുജ മേനോന്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായി എത്തിയ ടി.കെ. രാജീവ് കുമാര്‍ ചിത്രമായിരുന്നു പവിത്രം. 1994-ല്‍ പുറത്തിറങ്ങിയ സിനിമ കാണാന്‍ ഇന്നും ആളുകളുണ്ട്.
 വിന്ദുജ മേനോന്റെ ആദ്യ സിനിമ കൂടിയായിരുന്നു ഇത്. ചിത്രത്തിന്റെ പിന്നാമ്പുറ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് നടി വിന്ദുജ മേനോന്‍.
 
സിനിമയിലെ ഒരു സീന്‍ കണ്ട് മോഹന്‍ലാല്‍ തന്നെ അടിച്ചതാണെന്ന് കരുതി അമ്മ പേടിച്ച് കരഞ്ഞെന്നും പിന്നീട് അത് മോഹന്‍ലാല്‍ അമ്മയോട് പറഞ്ഞു മനസ്സിലാക്കിയെന്നും വിന്ദുജ ഓര്‍ക്കുന്നു.
 
ചേട്ടച്ചന്‍ മോഹന്‍ലാല്‍ മേക്കപ്പ് മാനേ വിളിച്ച്, ചുവപ്പ്, മഞ്ഞ, പച്ച അങ്ങനെ എന്തൊക്കെയോ എടുത്തിട്ട് കൈ എന്റെ മുഖത്ത് വെച്ചു. അപ്പോള്‍ കയ്യിന്റെ പാട് മുഖത്ത് വന്നു. ഒരുപാട് പേര് ബഹളം വെച്ച് കരച്ചില്‍ ഒക്കെ ആയിരുന്നു.
 
അദ്ദേഹം ചെയ്യുന്നത് കണ്ടാല്‍ എന്നെ ശരിക്കും അടിക്കുകയാണെന്ന് തോന്നും. അത് കണ്ട് എന്റെ അമ്മ ആകെ മൊത്തം പേടിച്ചുപോയി. അമ്മ സാധാരണ അങ്ങനെ ഒന്നും ആവാത്തതാണ്. ഷോട്ടിനു ശേഷം അദ്ദേഹം എന്നെ അമ്മയുടെ അടുത്തേക്ക് കൊണ്ടുപോയിട്ട് പറഞ്ഞു. ഇത് നേരത്തെ വെച്ച പാടാണ്. അമ്മയുടെ മോളെ ഞാന്‍ തൊട്ടിട്ടില്ലെന്ന്. ഇങ്ങനെ കരയല്ലേ എന്ന് ചേട്ടച്ചന്‍ പറഞ്ഞു.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുഞ്ഞ് ജീവിതത്തിലേക്ക് എത്തിയത് ഡിവോഴ്‌സിനു ശേഷം; പാപ്പരാസികളോട് ശക്തമായി പ്രതികരിച്ച് നടി രേവതി