താരസംഘടനയിൽ അടിമുടി അഴിച്ചുപണി; മോഹൻലാൽ 'അമ്മ'യുടെ പ്രസിഡന്റ്

മോഹൻലാൽ 'അമ്മ'യുടെ പ്രസിഡന്റ്

വ്യാഴം, 7 ജൂണ്‍ 2018 (14:24 IST)
താര സംഘടന അമ്മയിൽ അടിമുടി അഴിച്ചുപണിയെന്ന് സൂചന. നിലവിലെ പ്രസിഡന്റ് ഇന്നസെന്റും സെക്രട്ടറി മമ്മൂട്ടിയും സ്ഥാനം ഒഴിഞ്ഞതായി ചില മാധ്യമങ്ങൾ റിപ്പോർട്ടുചെയ്‌തു. വൈസ്‌പ്രസിഡന്റായ മോഹൻ‌ലാലായിരിക്കും പുതിയ പ്രസിഡന്റെന്നും സൂചനയുണ്ട്. ഈ മാസം 24-ന് നടക്കുന്ന അമ്മ ജനറൽ ബോഡി യോഗത്തിൽ ഇതിന് തീരുമാനമുണ്ടാകും.
 
പുതിയ ഭാരവാഹികളെ കണ്ടെത്താനാണ് ഈ മാസം അമ്മ ജനറൽ ബോഡി യോഗം വിളിച്ചിരിക്കുന്നത്. നിലവിലെ പ്രസിഡന്റായ ഇന്നസെന്റിന്റെ ആവശ്യപ്രകാരമാണ് മോഹൻലാൽ പ്രസിഡന്റ് സ്ഥാനത്തേക്ക് നോമിനേഷൻ കൊടുത്തിരിക്കുന്നതെന്നും സൂചനയുണ്ട്. 
 
കഴിഞ്ഞ 17 വർഷമായി അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റ് തന്നെയായിരുന്നു. ഇന്നസെന്റ് ഈ സ്ഥാനം ഒഴിയുന്നതോടുകൂടി ആരായിരിക്കും ആ സ്ഥാനത്തേക്ക് വരുന്നതെന്നുള്ള ചർച്ച കുറച്ച് ദിവസങ്ങളായി സജീവമായിരുന്നു. എല്ലാ തലമുറയിലുംപെട്ട താരങ്ങൾക്കിടയിലുള്ള പൊതുസ്വീകാര്യതയാണ് മോഹൻലാലിനെ ഈ സ്ഥാനത്തേക്ക് കൊണ്ടുവരാൻ ഇന്നസെന്റിനെ പ്രേരിപ്പിച്ചത്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ഡെറിക് ത്രില്ലടിപ്പിക്കും, ട്രെയിലറിൽ ഒളിപ്പിച്ചുവെച്ച നമ്പർ എന്തിന്റെ സൂചനയാണ് ?