Select Your Language

Notifications

webdunia
webdunia
webdunia
webdunia

താടിയുള്ള ലാലേട്ടനേയും താടിയില്ലാത്ത ലാലേട്ടനേയും കാണാം; വാലിബന്‍ വിശേഷങ്ങള്‍

മോഹന്‍ലാല്‍ രണ്ട് വ്യത്യസ്ത ലുക്കിലാണ് വാലിബനില്‍ അഭിനയിക്കുകയെന്നാണ് വിവരം

Mohanlal two different look in Malaikottai Valiban
, ശനി, 18 മാര്‍ച്ച് 2023 (10:25 IST)
മലൈക്കോട്ടൈ വാലിബനിലൂടെ മലയാളികളെ ഞെട്ടിക്കാനൊരുങ്ങുകയാണ് മോഹന്‍ലാല്‍. മാസ്റ്റര്‍ ക്ലാസ് ഡയറക്ടര്‍ ലിജോ ജോസ് പെല്ലിശ്ശേരിയും മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രമായതിനാല്‍ വാലിബനെ വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. അതീവ രഹസ്യമായാണ് ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നത്. ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്ത് പോരുതെന്ന് വാലിബന്‍ ടീമിന് സംവിധായകന്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
 
മോഹന്‍ലാല്‍ രണ്ട് വ്യത്യസ്ത ലുക്കിലാണ് വാലിബനില്‍ അഭിനയിക്കുകയെന്നാണ് വിവരം. നീണ്ട ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍ താടിയെടുത്തുകൊണ്ട് അഭിനയിക്കുന്ന ചിത്രം കൂടിയാകും വാലിബന്‍. കൊമ്പന്‍ മീശക്കാരനായ ഗുസ്തിക്കാരനായാണ് മോഹന്‍ലാലിന്റെ ഒരു ലുക്കെന്നാണ് വിവരം. രണ്ട് വ്യത്യസ്ത കാലഘട്ടങ്ങളിലെ കഥയായിരിക്കും ചിത്രം പറയുക. 
 
അതേസമയം ചിത്രത്തില്‍ ഗുസ്തി ചാംപ്യനായ ദ് ഗ്രേറ്റ് ഗാമയായാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നതെന്ന് ചില റിപ്പോര്‍ട്ടുകളുണ്ട്. ജനുവരി 18ന് രാജസ്ഥാനില്‍ വാലിബന്റെ ചിത്രീകരണം ആരംഭിച്ചു. മറാഠി നടി സൊണാലി കുല്‍ക്കര്‍ണിയാണ് നായിക വേഷത്തിലെത്തുന്നത്. ഈ വര്‍ഷം ഓണം റിലീസ് ആയി ചിത്രം തിയറ്ററുകളിലെത്തിക്കാനാണ് ആലോചന. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇടതു കണ്ണടച്ചാല്‍ ഒന്നും കാണില്ല,വൃക്കയും മാറ്റിവെച്ചു,ശാരീരിക ബുദ്ധിമുട്ടുണ്ടെങ്കിലും തളര്‍ന്ന് പോകരുതെന്ന് റാണാ ദഗ്ഗുബട്ടി