Webdunia - Bharat's app for daily news and videos

Install App

ക്ലൈമാക്‌സ് മാറ്റിയിരുന്നെങ്കില്‍ ആ മോഹന്‍ലാല്‍ ചിത്രം വന്‍ ഹിറ്റാകുമായിരുന്നു !

പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച ചിത്രമാണ് വന്ദനം. ഇന്നും ടിവിയില്‍ വന്നാല്‍ മലയാളികള്‍ വീണ്ടും വീണ്ടും കാണാന്‍ കൊതിക്കുന്ന ചിത്രം

രേണുക വേണു
വെള്ളി, 21 ഫെബ്രുവരി 2025 (11:40 IST)
മലയാളത്തില്‍ ഒരുപാട് സൂപ്പര്‍ഹിറ്റുകള്‍ക്ക് ജന്മം നല്‍കിയ കൂട്ടുകെട്ടാണ് മോഹന്‍ലാല്‍-പ്രിയദര്‍ശന്‍. ഇരുവരും ഒന്നിച്ചപ്പോള്‍ ബോക്സ്ഓഫീസില്‍ പുതിയ ചരിത്രങ്ങള്‍ രചിക്കപ്പെട്ടു. എന്നാല്‍, തിയറ്ററുകളില്‍ പരാജയപ്പെട്ട സിനിമകളും ഈ കൂട്ടുകെട്ടില്‍ ഉണ്ട്. അതിലൊന്നാണ് 1989 ല്‍ റിലീസ് ചെയ്ത വന്ദനം. 
 
പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച ചിത്രമാണ് വന്ദനം. ഇന്നും ടിവിയില്‍ വന്നാല്‍ മലയാളികള്‍ വീണ്ടും വീണ്ടും കാണാന്‍ കൊതിക്കുന്ന ചിത്രം. വന്ദനം എങ്ങനെയാണ് തിയറ്ററുകളില്‍ പരാജയപ്പെട്ടത് ? പ്രിയദര്‍ശന്റെ 'ചിത്രം' എന്ന സിനിമയുണ്ടാക്കിയ വലിയ സ്വാധീന വലയത്തില്‍പെട്ട് 'വന്ദന'ത്തിന്റെ ക്ലൈമാക്‌സില്‍ നായികാനായകന്മാരെ ഒരുമിപ്പിക്കാതിരുന്നത് ഈ സിനിമയുടെ ആസ്വാദനത്തിന്റെ രസച്ചരടിനെ മുറിക്കുന്നതായി വിലയിരുത്തപ്പെട്ടിട്ടുണ്ട്.

മുക്കാല്‍ പങ്ക് ചിരിയുണര്‍ത്തി ക്ലൈമാക്‌സില്‍ ചെറിയ നോവ് തരുന്ന ക്ലൈമാക്‌സിനെ പ്രേക്ഷകര്‍ അംഗീകരിക്കാത്തതാണ് 'വന്ദന'ത്തിന്റെ ഉയര്‍ന്ന കളക്ഷന് വിഘാതമായത്. എന്നാല്‍ ഇന്ന് മിനിസ്‌ക്രീനില്‍ വന്ദനം കണ്ടാല്‍ ടിവിക്ക് മുന്നില്‍ നിന്ന് എഴുന്നേല്‍ക്കാത്തവരാണ് ഭൂരിഭാഗം മലയാളികളും ! 
 
മോഹന്‍ലാല്‍, ഗിരിജ, നെടുമുടി വേണു, മുകേഷ്, ജഗദീഷ്, തിക്കുറിശി, സോമന്‍ എന്നിവരാണ് വന്ദനത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സൗരവ് ഗാംഗുലി സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു

ഒറ്റപ്പെടുമോയെന്ന് പേടി; യുവ നേതാക്കളെ ഒപ്പം കൂട്ടാന്‍ സതീശന്‍, തന്ത്രപൂര്‍വ്വം കരുക്കള്‍ നീക്കി സുധാകരന്‍

കണ്ണൂര്‍ അഴീക്കോട് വെടിക്കെട്ടിനിടെ അപകടം; ഒരു കുട്ടിയുള്‍പ്പെടെ അഞ്ചുപേര്‍ക്ക് പരിക്ക്

കൊച്ചിയില്‍ കസ്റ്റംസ് കോട്ടേഴ്‌സിലെ കൂട്ട ആത്മഹത്യ; ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു

ഇസ്രയേലില്‍ മൂന്ന് ബസുകളില്‍ സ്‌ഫോടനം; പിന്നില്‍ പലസ്തീനെന്ന് ആരോപണം

അടുത്ത ലേഖനം
Show comments