Select Your Language

Notifications

webdunia
webdunia
webdunia
webdunia

വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് രാമരാജനൊപ്പം ഒളിച്ചോട്ടം, ജോത്സ്യന്റെ വാക്കുകേട്ട് വിവാഹമോചനം; നടി നളിനിയുടെ ജീവിതം

നളിനിയുടെ ദാമ്പത്യ ജീവിതം സിനിമാ കഥ പോലെ ഒട്ടേറെ സങ്കീര്‍ണതകള്‍ നിറഞ്ഞതാണ്

Actress Nalini

രേണുക വേണു

, വെള്ളി, 21 ഫെബ്രുവരി 2025 (09:07 IST)
Actress Nalini

ഒരുകാലത്ത് കൈനിറയെ സിനിമകള്‍ ഉണ്ടായിരുന്ന നടിയാണ് നളിനി. റാണി എന്നാണ് താരത്തിന്റെ യഥാര്‍ഥ പേര്. കെ.ജി.ജോര്‍ജ് സംവിധാനം ചെയ്ത 'ലേഖയുടെ മരണം ഒരു ഫ്‌ളാഷ്ബാക്ക്' എന്ന ചിത്രത്തില്‍ നളിനിയായിരുന്നു നായിക. പത്മരാജന്റെ തിരക്കഥയില്‍ മോഹന്‍ സംവിധാനം ചെയ്ത 'ഇടവേള' എന്ന സിനിമയിലാണ് നളിനി ആദ്യമായി നായികയാകുന്നത്. ആ സിനിമയുടെ സെറ്റില്‍ വെച്ചാണ് റാണിയില്‍ നിന്ന് നളിനിയിലേക്കുള്ള മാറ്റവും. 
 
ജയന്‍, പ്രേം നസീര്‍, മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങി മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ക്കൊപ്പമെല്ലാം നളിനി അഭിനയിച്ചിട്ടുണ്ട്. സ്‌നേഹമുള്ള സിംഹം, ആവനാഴി, ഭൂമിയിലെ രാജാക്കന്‍മാര്‍, വാര്‍ത്ത, അടിമകള്‍ ഉടമകള്‍ തുടങ്ങിയ ഹിറ്റ് സിനിമകളിലെല്ലാം നളിനി ഭാഗമായിട്ടുണ്ട്. 
 
നളിനിയുടെ ദാമ്പത്യ ജീവിതം സിനിമാ കഥ പോലെ ഒട്ടേറെ സങ്കീര്‍ണതകള്‍ നിറഞ്ഞതാണ്. 1987 ല്‍ നടന്‍ രാമരാജനെ നളിനി വിവാഹം കഴിച്ചു. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. വീട്ടുകാരുടെ എതിര്‍പ്പുകള്‍ മറികടന്ന് രാമരാജനൊപ്പം ഒളിച്ചോടുകയായിരുന്നു നളിനി. അക്കാലത്ത് നിരവധി സിനിമകളില്‍ അഭിനയിച്ച് തിളങ്ങി നില്‍ക്കുന്ന നടനായിരുന്നു രാമരാജന്‍. ഒരു സിനിമാ താരത്തെ വിവാഹം കഴിച്ചാല്‍ മകള്‍ അഭിനയ ജീവിതം അവസാനിപ്പിക്കുമോ എന്ന പേടിയായിരുന്നു നളിനിയുടെ മാതാപിതാക്കള്‍ക്ക് ഉണ്ടായിരുന്നത്. ഇക്കാരണത്താലാണ് രാമരാജനുമായുള്ള ബന്ധത്തെ അവര്‍ എതിര്‍ത്തത്. നളിനിയുമായി ഒളിച്ചോടിയ രാമരാജന്‍ അന്ന് തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന എംജിആറിന്റെ സഹായത്തോടെയാണ് വിവാഹം കഴിച്ചത്. രാമരാജനും നളിനിക്കും അരുണ, അരുണ്‍ എന്നിങ്ങനെ ഇരട്ടക്കുട്ടികള്‍ ഉണ്ട്. 
 
ജ്യോതിഷത്തില്‍ അമിതമായി വിശ്വസിച്ചിരുന്നവരാണ് രാമരാജനും നളിനിയും. ഇരുവരും വിവാഹബന്ധം വേര്‍പ്പെടുത്തുന്നതും ഒരു ജോത്സ്യന്റെ വാക്കുകേട്ടാണ്. ഇരുവരും ഒന്നിച്ചുള്ള ജീവിതം തുടര്‍ന്നാല്‍ കുടുംബത്തില്‍ ചില മോശം കാര്യങ്ങള്‍ സംഭവിക്കുമെന്നായിരുന്നു ജോത്സ്യന്റെ പ്രവചനം. രാമരാജനും കുട്ടികളും ഒന്നിച്ച് വീട്ടില്‍ തുടരരുതെന്നും ജോത്സ്യന്‍ പറഞ്ഞു. ഇതേ തുടര്‍ന്നാണ് ഇരുവരും പിരിയാന്‍ തീരുമാനിച്ചത്. ഇപ്പോള്‍ മക്കള്‍ നളിനിക്കൊപ്പവും രാമരാജന്‍ തനിച്ചുമാണ് താമസിക്കുന്നത്. ഇരുവരും തമ്മില്‍ അടുത്ത സൗഹൃദം ഇപ്പോഴും തുടരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വെടിക്കെട്ടിന് തയ്യാറായിക്കോളു, ഗുഡ് ബാഡ് അഗ്ലി ഫാൻ ബോയ് സംഭവം, വിക്രം, പേട്ട പോലെയെന്ന് ജി വി പ്രകാശ് കുമാർ