Webdunia - Bharat's app for daily news and videos

Install App

'പുലിമുരുകന്‍ അല്ല അതുക്കും മേലെ..!' മോഹന്‍ലാലിനൊപ്പം സിനിമ ചെയ്യാന്‍ വൈശാഖ്; മോണ്‍സ്റ്ററിന്റെ ക്ഷീണം തീര്‍ക്കുമോ?

മോഹന്‍ലാലിനായി മറ്റൊരു കഥ തയ്യാറാക്കിയിട്ടുണ്ട്. മോണ്‍സ്റ്റര്‍ പരാജയപ്പെട്ടതിന്റെ ക്ഷീണം അതില്‍ തീര്‍ക്കുമെന്നാണ് വൈശാഖ് പറഞ്ഞത്

രേണുക വേണു
തിങ്കള്‍, 3 ജൂണ്‍ 2024 (07:51 IST)
Vysakh and Mohanlal

മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ടര്‍ബോ തിയറ്ററുകളില്‍ വന്‍ വിജയമായി മുന്നേറുകയാണ്. തുടര്‍ച്ചയായ രണ്ട് പരാജയങ്ങള്‍ക്കു ശേഷമാണ് ടര്‍ബോയിലൂടെ വൈശാഖ് വിജയവഴിയിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്. അടുത്ത സിനിമയില്‍ മോഹന്‍ലാല്‍ ആയിരിക്കും നായകനെന്ന വെളിപ്പെടുത്തലാണ് വൈശാഖ് ഇപ്പോള്‍ നടത്തിയിരിക്കുന്നത്. ആരാധകരെ ആവേശത്തിലാക്കുന്ന അപ്ഡേറ്റാണ് ഇത്.
 
മലയാളത്തിലെ ആദ്യ നൂറ് കോടി ചിത്രമായ മോഹന്‍ലാലിന്റെ പുലിമുരുകന്‍ സംവിധാനം ചെയ്തത് വൈശാഖാണ്. അതിനേക്കാള്‍ വലിയ ആക്ഷന്‍ ചിത്രം സംവിധാനം ചെയ്യാനാണ് വൈശാഖ് മോഹന്‍ലാലിനൊപ്പം ഒന്നിക്കുന്നത്. മോഹന്‍ലാലും വൈശാഖും ഒന്നിച്ച അവസാന ചിത്രം മോണ്‍സ്റ്റര്‍ വലിയ പരാജയമായിരുന്നു. മോണ്‍സ്റ്ററിന്റെ ക്ഷീണം തീര്‍ക്കാനാണ് പുതിയ ചിത്രത്തിലൂടെ വൈശാഖ് ലക്ഷ്യമിടുന്നത്.
 
മോഹന്‍ലാലിനായി മറ്റൊരു കഥ തയ്യാറാക്കിയിട്ടുണ്ട്. മോണ്‍സ്റ്റര്‍ പരാജയപ്പെട്ടതിന്റെ ക്ഷീണം അതില്‍ തീര്‍ക്കുമെന്നാണ് വൈശാഖ് പറഞ്ഞത്. മോഹന്‍ലാലിനും തനിക്കും ആക്ഷന്‍ ഒരുപാട് ഇഷ്ടമാണ്. പുലിമുരുകനില്‍ കണ്ടതെല്ലാം ചെറുതാണ്. അടുത്ത ചിത്രത്തില്‍ ആക്ഷന്റെ വന്‍ പരിപാടി തന്നെ കാണാം. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആയിരിക്കും സിനിമ നിര്‍മിക്കുകയെന്നും വൈശാഖ് സൂചന നല്‍കി.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയിലും ജനനനിരക്ക് കുറയുന്നുവെന്ന് യു എൻ കണക്ക്, പ്രായമുള്ളവരുടെ എണ്ണം കൂടുന്നത് രാജ്യത്തിന് വെല്ലുവിളി, മുന്നിലുള്ളത് വലിയ പ്രതിസന്ധിയോ?

ഇനി പെറ്റികളുടെ കാലം, എഐ കാമറകള്‍ പണി തുടങ്ങി; കെല്‍ട്രോണിന് മോട്ടോര്‍ വാഹന വകുപ്പ് നല്‍കാനുണ്ടായിരുന്ന കുടിശ്ശിക തീര്‍ത്തു

Russia- Ukraine War പറഞ്ഞത് വെറും വാക്കല്ല, ആണവ നയം തിരുത്തിയതിന് പിന്നാലെ യുക്രെയ്നെതിരെ ഭൂഖണ്ഡാന്തര മിസൈൽ ആക്രമണം നടത്തി റഷ്യ

തട്ടിപ്പുകാരില്‍ നിന്നും നിങ്ങളുടെ ബാങ്ക് അക്കൗണ്ടിനെ സംരക്ഷിക്കാന്‍ ഈ അഞ്ചു കാര്യങ്ങള്‍ ചെയ്യണം

അദാനിയെ ഇന്നുതന്നെ അറസ്റ്റ് ചെയ്യണം, സംരക്ഷണം നല്‍കുന്നത് പ്രധാനമന്ത്രി: രാഹുല്‍ ഗാന്ധി

അടുത്ത ലേഖനം
Show comments