മോഹന്‍ലാലും ഭാര്യ സുചിത്രയും ഒന്നിച്ചുള്ള ജീവിതം ആരംഭിച്ച് 33 വര്‍ഷങ്ങള്‍ പിന്നിടുന്നു. പതിവുതെറ്റിക്കാതെ ആരാധകര്‍ അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്നു. 1988 ഏപ്രില്‍ 28ന് ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം.
മലയാള സിനിമ ലോകത്തിലെ പ്രമുഖരെല്ലാം വിവാഹ വിരുന്നില്‍ പങ്കെടുത്തിരുന്നു. മോഹന്‍ലാലും മമ്മൂട്ടിയും ഉള്‍പ്പെടെയുള്ള താരങ്ങള്‍ അക്കൂട്ടത്തിലുണ്ടായിരുന്നു. മോഹന്‍ലാലിനും സുചിത്രയ്ക്കും ആന്റണി പെരുമ്പാവൂരും എംജി ശ്രീകുമാറും വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്നു.
'പ്രിയപ്പെട്ട ലാല്‍ സാറിനും സുചി ചേച്ചിക്കും അവരുടെ വിവാഹ വാര്‍ഷികത്തില്‍ ആരോഗ്യവും സ്‌നേഹവും സന്തോഷവും നേരുന്നു'- ആന്റണി പെരുമ്പാവൂര്‍ കുറിച്ചു.
'എന്റെ പ്രിയപ്പെട്ട ലാലുവിനും സൂചിക്കും വിവാഹ വാര്‍ഷിക ആശംസകള്‍
സര്‍വ ശക്തി അനുഗ്രഹം നേരുന്നു'- എംജി ശ്രീകുമാര്‍ കുറിച്ചു.