Select Your Language

Notifications

webdunia
webdunia
webdunia
webdunia

Mohanlal: താടിയെടുക്കാന്‍ മോഹന്‍ലാല്‍; മലൈക്കോട്ടൈ വാലിബനില്‍ രണ്ട് വ്യത്യസ്തമായ ലുക്കില്‍ !

കൊമ്പന്‍ മീശക്കാരനായ ഒരു വേഷത്തിലും താടിയുള്ള മറ്റൊരു വേഷത്തിലുമാണ് മോഹന്‍ലാല്‍ എത്തുകയെന്നാണ് വിവരം

Mohanlal will do two different type role in Malaikkottai Valiban
, ചൊവ്വ, 28 ഫെബ്രുവരി 2023 (08:31 IST)
Mohanlal: ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്ന മലൈക്കോട്ടൈ വാലിബന്‍. മോഹന്‍ലാല്‍ ഒരു ഗുസ്തിക്കാരനായാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. രണ്ട് വ്യത്യസ്ത ഗെറ്റപ്പില്‍ മോഹന്‍ലാല്‍ മലൈക്കോട്ടൈ വാലിബനില്‍ എത്തുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.
 
കൊമ്പന്‍ മീശക്കാരനായ ഒരു വേഷത്തിലും താടിയുള്ള മറ്റൊരു വേഷത്തിലുമാണ് മോഹന്‍ലാല്‍ എത്തുകയെന്നാണ് വിവരം. മലൈക്കോട്ടൈ വാലിബന്‍ ഒരു പിരിയഡ് മൂവി ആയിരിക്കുമെന്ന സൂചനയാണ് ഇതില്‍ നിന്ന് ലഭിക്കുന്നത്. ചെറിയൊരു ഇടവേളയ്ക്ക് ശേഷമാണ് മോഹന്‍ലാല്‍ താടിയെടുത്ത് അഭിനയിക്കുന്നത്. 
 
ജനുവരി 18 നാണ് മലൈക്കോട്ടൈ വാലിബന്റെ ഷൂട്ടിങ് ആരംഭിച്ചത്. സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ ഇതിനോടകം ഏറെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. പി.എസ്.റഫീഖിന്റേതാണ് കഥ. ഷിബു ബേബി ജോണ്‍ ആണ് നിര്‍മാണം. മോഹന്‍ലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് വാലിബന്‍.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തുടർച്ചയായി 16 സിനിമകളെ വരെ പരാജയപ്പെട്ട ചരിത്രമുണ്ടെനിക്ക്, സെൽഫി പരാജയത്തെ പറ്റി അക്ഷയ് കുമാർ