Webdunia - Bharat's app for daily news and videos

Install App

തോപ്പിൽ ജോപ്പൻ 50 കോടി ക്ലബ്ബിൽ!

50 കോടി ക്ലബ്ബിൽ ഇടംപിടിച്ച് മമ്മൂട്ടി ചിത്രം!

Webdunia
ശനി, 3 ഡിസം‌ബര്‍ 2016 (14:14 IST)
മോഹൻലാലിന്റെ പുലിമുരുകനൊപ്പം ജൈത്രയാത്ര ആരംഭിച്ച മമ്മൂട്ടി ചിത്രം തോപ്പിൽ ജോപ്പൻ ഇപ്പോഴും തേരോട്ടം തുടരുകയാണ്. 50 ദിവസങ്ങൾ പിന്നിടുമ്പോഴും തോപ്പിൽ ജോപ്പൻ തലയുയർത്തി തന്നെയാണ് നിലയുറപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷൻ എത്രയാണെന്ന് പരിശോധിച്ചാൽ 51.30 കോടി എന്നാണ് വിക്കീപീഡിയയിൽ പറയുന്നത്. അതേസമയം, നിലവിൽ 20 കോടിയിൽ താഴെയാണ് ജോപ്പന്റെ മുഴുവൻ കളക്ഷനെന്നാണ് പൊതുവിൽ അറിവായിട്ടുള്ള വിവരം. എന്നാൽ, എങ്ങനെയാണ് വിക്കീപീഡിയയിൽ 50 കോടിക്ക് മുകളിൽ കളക്ഷൻ റിപ്പോർട്ട് ചെയ്തതെന്ന് വ്യക്തത വന്നിട്ടില്ല.
 
മമ്മൂട്ടിയുടെ ഈ കോമഡി എന്‍റര്‍ടെയ്നര്‍ ആദ്യ പത്തുദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നിര്‍മ്മാതാവിന് ലാഭം നേടിക്കൊടുത്ത സിനിമയാണ്. കുടുംബ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച ചിത്രം ആദ്യ വാരങ്ങളിൽ മികച്ച കളക്ഷനായിരുന്നു നേടിയത്. ഇപ്പോഴും ചിത്രത്തിന് അമ്പത് ശതമാനത്തിലധികം കളക്ഷനുണ്ട്. മമ്മൂട്ടി - ജോണി ആന്‍റണി ടീം വീണ്ടും വരുന്നത് കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. അടുത്ത വര്‍ഷം അതുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
 
ജോപ്പനും ജോപ്പന്‍റെ മദ്യപാനവും പ്രണയവും നല്ല പാട്ടുകളുമൊക്കെയായി മമ്മൂട്ടി ആരാധകര്‍ക്ക് എന്നും ഓര്‍ത്തിരിക്കാന്‍ പറ്റിയ ഒരു സിനിമയാണ് തോപ്പില്‍ ജോപ്പനിലൂടെ ജോണി ആന്‍റണി സമ്മാനിച്ചത്. മമ്മൂട്ടി - ജോണി ആന്‍റണി ടീം മലയാള സിനിമയുടെ മിനിമം ഗ്യാരണ്ടി കൂട്ടുകെട്ടാണ്.

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

എത്ര തവണ നിങ്ങള്‍ക്ക് ആധാര്‍ കാര്‍ഡിലെ നമ്പര്‍ മാറ്റാം

എന്‍എസ് മാധവന് 2024ലെ എഴുത്തച്ഛന്‍ പുരസ്‌കാരം

ചോദ്യം ചെയ്യല്‍ കഴിഞ്ഞു, പിപി ദിവ്യയെ തിരികെ ജയിലില്‍ എത്തിച്ചു

പാക്ക് ചെയ്ത ഭക്ഷണങ്ങളിലെ ഉപ്പു കുറച്ചാല്‍ തന്നെ 3 ലക്ഷം ഇന്ത്യക്കാരുടെ ജീവന്‍ രക്ഷിക്കാനാകുമെന്ന് പഠനം

SSLC പരീക്ഷ മാർച്ച് മൂന്നു മുതൽ 26 വരെ

അടുത്ത ലേഖനം
Show comments