Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോളിവുഡ് ഇപ്പോ രാജാവാടാ... ഒറ്റ ദിവസം കൊണ്ട് 25 കോടി കളക്ഷന്‍

Mollywood is now the king... 25 crore collection in one day avesham

കെ ആര്‍ അനൂപ്

, ശനി, 13 ഏപ്രില്‍ 2024 (09:17 IST)
വിഷു റിലീസായി എത്തിയ ആടുജീവിതവും വര്‍ഷങ്ങള്‍ക്കുശേഷവും ആവേശവും ആദ്യ ദിനത്തില്‍ നേടിയത് റെക്കോര്‍ഡ് തുകയാണ്. കേരള ബോക്‌സ് ഓഫീസില്‍നിന്ന് മൂന്നുകോടി കളക്ഷനാണ് വര്‍ഷങ്ങള്‍ക്കുശേഷം നേടിയത്. എന്നാല്‍ ആഗോളതലത്തിലെ സിനിമയുടെ കളക്ഷന്‍ ആകട്ടെ 10.16 കോടിയാണ്. ഇതില്‍ സിനിമയുടെ ജിസിസി കളക്ഷന്‍ 6 കോടിയോളമാണ്.
 
ഫഹദ് ഫാസിലിന്റെ സിനിമ ആവേശം കേരള ബോക്‌സ് ഓഫീസില്‍ നേടിയത് 3.5 0 കോടിയില്‍ കൂടുതലാണ് ആഗോളതലത്തില്‍ 10.5 7 കോടി കളക്ഷനും സ്വന്തമാക്കി സിനിമയുടെ ജിസിസി കളക്ഷന്‍ ആകട്ടെ 4.92 കോടിയാണ്.
 
ആടുജീവിതത്തിന്റെ കളക്ഷനും കൂടി ചേര്‍ക്കുമ്പോള്‍ ഒറ്റ ദിവസം കൊണ്ട് ആഗോളതലത്തില്‍ നിന്ന് 25 കോടിക്ക് മുകളിലാണ് മലയാള സിനിമകള്‍ നേടിയത്.
 ഇതിനിടയില്‍ ആടുജീവിതം ഇന്നലെ കേരള ബോക്‌സ് ഓഫീസില്‍ 60 കോടി ക്ലബ്ബിലും കയറി.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തിര 2 സംഭവിക്കാം, പക്ഷേ സംവിധാനം ചെയ്യുക വിനീത് ശ്രീനിവാസനാകില്ല, വെബ് സീരീസായി പ്രതീക്ഷിക്കാം