Webdunia - Bharat's app for daily news and videos

Install App

വിവാഹമോചനത്തിന് ശേഷം അമ്മ പെട്ടെന്ന് സന്തോഷവതിയായി: സാറാ അലി ഖാൻ

Webdunia
ബുധന്‍, 3 നവം‌ബര്‍ 2021 (21:05 IST)
ബോളിവുഡിലെ തിരക്കേറിയ താരമാണ് സെയ്‌ഫ് അലി ഖാന്റെയും അമൃത സിംഗിന്റെ പുത്രിയായ സാറാ അലി ഖാൻ. നായികയായി നിരവധി ചിത്രങ്ങളാണ് സാറയുടേതായി റിലീസിന് തയ്യാറായി നിൽക്കുന്നത്. സാറാ അലിഖാന് 9 വയസ്സ് പ്രായമുള്ളപ്പോഴായിരുന്നു മാതാപിതാക്കളുടെ വേർപിരിയൽ. ഇപ്പോളിതാ മാതാപിതാക്കളുടെ വേർപിരിയലിനെ പറ്റി താരം നടത്തിയ പരാമർശങ്ങളാണ് ശ്രദ്ധ നേടുന്നത്.
 
മാതാപിതാക്കൾ എടുത്ത ഏറ്റവും നല്ല തീരുമാനമായിരുന്നു അതെന്നും സ്നേഹമില്ലാതെ ഒരു വീട്ടിൽ ഒരുമിച്ച് കഴിയുന്നതിലും നല്ലത് പരസ്-പര ബഹുമാനത്തോടെ വേർപിരിയലാണെന്നും സാറ പറയുന്നു.പത്ത് വർഷമായി ചിരിക്കാതിരുന്ന അമ്മ വിവാഹമോചനശേഷം പെട്ടെന്ന് സന്തോഷവതിയായിരിക്കുന്നത് കണ്ടുവെന്നാണ് സാറ അലി ഖാൻ പറയുന്നത്.
 
ചെറുപ്പത്തിൽ സമപ്രായക്കാരേക്കാൾ പക്വത എനിക്കുണ്ടായിരുന്നു. ഞാൻ ചെറുതായിരിക്കുമ്പോഴെ മാതാപിതാക്കൾ വീട്ടിൽ സന്തോഷത്തോടെയല്ല കഴിയുന്നതെന്ന് എനിക്ക് മനസിലായിരുന്നൂ.രണ്ട് വീടുകളിൽ ഇവർ താമസിക്കാൻ തുടങ്ങിയതോടെ ഇരുവരും സന്തോഷത്തോടെയിരിക്കുന്നതും ഞാൻ കണ്ടു. പ്രത്യേകിച്ച് അമ്മ, പത്ത് വർഷത്തോളം അമ്മ ചിരിച്ചിട്ടുണ്ടാകില്ലെന്നാണ് ഞാൻ കരുതുന്നത്, പെട്ടെന്ന് അതീവ സന്തോഷവതിയായി കണ്ടു. 
 
അവരുടെ മുഖത്ത് കൂടുതൽ തിളക്കവും ജീവിതത്തോട് കൂടുതൽ കൗതുകവുമെല്ലാം ഞാൻ കണ്ടു. അവർ അതിനെല്ലം അർഹയായിരുന്നു. താരം പറഞ്ഞു.രണ്ട് വീട്ടിൽ രണ്ടു പേരും സന്തോഷത്തോടെ ജീവിക്കുന്നത് കാണുമ്പോൾ അവർ വേർപിരിഞ്ഞതിൽ ഞാൻ എന്തിന് ദുഃഖിക്കണം? മാതാപിതാക്കൾ വേർപിരിഞ്ഞതിനെ കുറിച്ചുള്ള ചോദ്യങ്ങളോട് സാറ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

പുരുഷ സുഹൃത്തിന് മറ്റൊരു സ്ത്രീയുമായി ബന്ധം; തിരുവനന്തപുരത്ത് 50കാരി ആത്മഹത്യ ചെയ്തു

ലോകത്തിലെ ആദ്യത്തെ എഐ ഡോക്ടര്‍ ക്ലിനിക് സൗദി അറേബ്യയില്‍ തുറന്നു

മലപ്പുറത്ത് നിപ ഭീതി ഒഴിയുന്നു; രണ്ടുപേരുടെ സാമ്പിള്‍ പരിശോധനാഫലം കൂടി നെഗറ്റീവ്

പാക്കിസ്ഥാന് നിര്‍ണായകവും തന്ത്രപ്രധാനവുമായ വിവരങ്ങള്‍ കൈമാറി: യൂട്യൂബറായ യുവതിയുള്‍പ്പെടെ ആറു പേര്‍ പിടിയില്‍

കളമശ്ശേരിയില്‍ കാറില്‍ നിന്നിറങ്ങവേ മിന്നലേറ്റ് 50 കാരിക്ക് ദാരുണാന്ത്യം

അടുത്ത ലേഖനം
Show comments