ബോളിവുഡ് താരങ്ങളായ രാജ്‌കുമാർ റാവുവും പത്രലേഖയും വിവാഹിതരാകുന്നു. നവംബർ 10, 11, 12 തീയതികളിലാകും വിവാഹചടങ്ങുകൾ നടക്കുകയെന്നാണ് റിപ്പോർട്ടുകൾ. ഏതാണ്ട് 10 വർഷത്തിലധികമായി ഇരുവരും പ്രണയത്തിലാണ്.
ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവെയ്‌ക്കാറുണ്ട്.ഇക്കഴിഞ്ഞ വാലന്റൈൻ ദിനത്തിൽ പത്രലേഖയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് കൊണ്ട് തങ്ങളുടെ പ്രണയം രാജ്‌കുമാർ റാവു വെളിപ്പെടുത്തിയിരുന്നു.
രാജ്കുമാർ റാവുവിന്റെ നായികയായി സിറ്റി ലൈറ്റ്സ് എന്ന ചിത്രത്തിലൂടെയാണ് പത്രലേഖ സിനിമിയിലെത്തുന്നത്.ലവ് ഗെയിംസ്, ബദ്നാം ഗലി, നാനു കി ജാനു എന്നിവയാണ് പത്രലേഖയുടെ ശ്രദ്ധേയ ചിത്രങ്ങൾ.