മോഹന്‍ലാലിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണന് സംവിധാനം ചെയ്ത 'നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്' റിലീസിന് ഒരുങ്ങുകയാണ്. 2022 ഫെബ്രുവരി 10ന് ചിത്രം തിയറ്ററുകളില്‍ എത്തും. ലാലിന്റെ ചിത്രീകരണം പുരോഗമിക്കുന്ന മോണ്‍സ്റ്റര്‍ സെറ്റിലെത്തി ബി. ഉണ്ണികൃഷ്ണന്. ഒപ്പം രണ്ട് സിനിമകളുടെയും തിരക്കഥാകൃത്ത് ഉദയകൃഷ്ണയും കൊറിയോഗ്രാഫര്‍ സ്റ്റണ്ട് സില്‍വയും ഉണ്ടായിരുന്നു.
ഈയടുത്താണ് മോഹന്‍ലാല്‍ ലക്കി സിങായി വേഷമിടുന്ന മോണ്‍സ്റ്റര്‍ പ്രഖ്യാപിച്ചത്. പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.പുലിമുരുകന്റെ തിരക്കഥാകൃത്ത് ഉദയ് കൃഷ്ണനാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.കൈയില്‍ തോക്കുമായി ഇരിക്കുന്ന മോഹന്‍ലാലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ കാണാനാകുന്നത്. ആശീര്‍വാദ് സിനിമാസിന് ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്.