Webdunia - Bharat's app for daily news and videos

Install App

കമല്‍ഹാസനൊപ്പം ആദ്യ സിനിമ, പക്ഷേ റിലീസ് ചെയ്തില്ല; മിസ്റ്റര്‍ ബട്‌ലറില്‍ ദിലീപിന്റെ നായിക, നടി രുചിത പ്രസാദിന്റെ ജീവിതം ഇങ്ങനെ

Webdunia
ഞായര്‍, 30 ജനുവരി 2022 (08:49 IST)
മിസ്റ്റര്‍ ബട്‌ലര്‍ എന്ന സിനിമയില്‍ ദിലീപിന്റെ നായികയായി എത്തി മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് രുചിത പ്രസാദ്. കര്‍ണാടകയിലെ ബെംഗളൂരുവില്‍ ജനിച്ച രുചിത ഒരു കാലത്ത് സിനിമയില്‍ വളരെ സജീവമായിരുന്നു. തൊണ്ണൂറുകളുടെ അവസാനത്തിനും രണ്ടായിരത്തിന്റെ തുടക്കത്തിലുമാണ് രുചിത സിനിമയില്‍ സജീവമായിരുന്നത്. കന്നഡ, തമിഴ്, മലയാളം എന്നീ ഭാഷകളിലെല്ലാം രുചിത അഭിനയിച്ചിട്ടുണ്ട്. 
 
മോഡലിങ്ങിലൂടെയാണ് രുചിത സിനിമയിലേക്ക് എത്തിയത്. 1995 ല്‍ മിസ് ബെംഗളൂര്‍ ബ്യൂട്ടി പുരസ്‌കാരം നേടി. ഉലക നായകന്‍ കമല്‍ഹാസന്റെ സിനിമയിലൂടെ അരങ്ങേറാന്‍ ഭാഗ്യം ലഭിച്ച നടിയാണ് രുചിത. എന്നാല്‍, ഈ സിനിമ റിലീസ് ചെയ്തില്ല. 'കണ്ടേന്‍ സീതയായ്' എന്നായിരുന്നു സിനിമയുടെ പേര്. രുചിതയുടെ ഭാഗങ്ങള്‍ ഷൂട്ടിങ് ആരംഭിച്ചതാണ്. എന്നാല്‍, സംവിധായകനും അഭിനേതാക്കളും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ സിനിമ നടന്നില്ല. 
 
1999 ല്‍ റിലീസ് ചെയ്ത 'കണ്ണോട് കാണ്‍മ്പതെല്ലാം' എന്ന സിനിമയില്‍ അഭിനയിച്ചാണ് രുചിത പിന്നീട് സിനിമാലോകത്ത് സജീവമായത്. കാസ്റ്റിങ് കൗച്ചിനെതിരെ പരസ്യമായി നിലപാടെടുത്ത ആദ്യ അഭിനേത്രിയാണ് രുചിത.  രണ്ടായിരത്തില്‍ റിലീസ് ചെയ്ത മിസ്റ്റര്‍ ബട്‌ലര്‍ എന്ന ചിത്രത്തില്‍ രാധിക മേനോന്‍ എന്ന നായിക കഥാപാത്രത്തെയാണ് രുചിത അവതരിപ്പിച്ചത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

യുഎസില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് ആറ് മരണം

സിദ്ധാര്‍ത്ഥന്റെ മരണം: പ്രതികളായ 19 വിദ്യാര്‍ത്ഥികളെയും പുറത്താക്കിയെന്ന് വെറ്റിനറി സര്‍വകലാശാല

ലോക്കോ പൈലറ്റുമാര്‍ക്ക് ഭക്ഷണത്തിനും ടോയ്ലറ്റിനും ഇടവേള നല്‍കണമെന്ന ദീര്‍ഘകാല ആവശ്യം ഇന്ത്യന്‍ റെയില്‍വേ നിരസിച്ചു; കാരണം ഇതാണ്

വിവാഹിതനായിട്ട് ഏറെ നാളായില്ല; എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ 28കാരനായ പൈലറ്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

ആര്‍ത്തവമുള്ള എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ക്ലാസ് മുറിക്ക് പുറത്തിരുത്തി പരീക്ഷ എഴുതിച്ചു; സ്‌കൂളിനെതിരെ പരാതി

അടുത്ത ലേഖനം
Show comments