Publish Date: Wed, 17 Aug 2022 (10:15 IST)
Updated Date: Wed, 17 Aug 2022 (10:18 IST)
നടി മുക്തയുടെ മകള്‍ കിയാര സിനിമയിലെത്തിയത് പത്മകുമാര്‍ സംവിധാനം ചെയ്ത പത്താംവളവ് എന്ന ചിത്രത്തിലൂടെയാണ്. സുരേഷ് ഗോപിയുടെ പാപ്പനിലും കുട്ടിതാരത്തെ അച്ഛനും അമ്മയ്ക്കും ഒപ്പം തന്റെ പ്രിയപ്പെട്ടവര്‍ക്ക് പുതുവത്സരാശംസകള്‍ നേര്‍ന്നുകൊണ്ട് കിയാരയും എത്തി.
2005ല്‍ പുറത്തിറങ്ങിയ അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെയാണ് മുക്ത സിനിമയിലെത്തിയത്. അതിനുശേഷം തമിഴ് തെലുങ്ക് എന്നീ ഭാഷകളിലും നടി അഭിനയിച്ചു. അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലെ മുക്തയുടെ ലിസമ്മ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
2007ല്‍ പുറത്തിറങ്ങിയ വിശാല്‍ ചിത്രം താമിരഭരണിയിലെ കോളേജ് വിദ്യാര്‍ഥിനിയായ ഭാനുമതിയെ ഇന്നുമോര്‍ക്കുന്നുവെന്ന് മുക്ത പറഞ്ഞിരുന്നു.