Select Your Language

Notifications

webdunia
webdunia
webdunia
Friday, 11 April 2025
webdunia

അഭിനയ ലോകത്തേക്ക് തിരിച്ചെത്തി വിനീത് ശ്രീനിവാസന്‍, സിനിമ പിടികിട്ടിയോ ?

വിനീത് ശ്രീനിവാസന്‍

കെ ആര്‍ അനൂപ്

, തിങ്കള്‍, 9 മെയ് 2022 (08:52 IST)
ഹൃദയം സിനിമ റിലീസ് ചെയ്ത ശേഷം വിനീത് ശ്രീനിവാസന്‍ അഭിനയ ലോകത്തേക്ക് തിരിച്ചെത്തി.നടന്റെ പുതിയ സിനിമയായ 'മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്' ഒരുങ്ങുകയാണ്. ചിത്രത്തില്‍ സുധി കോപ്പയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രണ്ടാളും ഒന്നിച്ച് സ്‌ക്രീന്‍ സ്‌പേസ് പങ്കിടുന്നുണ്ട്. ഒരു ലൊക്കേഷന്‍ ചിത്രം പങ്കുവെച്ചിരിക്കുകയാണ് സുധി.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sudhy Kopa (@sudhy_kopa)

 അര്‍ഷാ ബൈജു, റിയ സൈറ എന്നിവരാണ് വിനീതിന്റെ നായികമാരായി എത്തുന്നത് എന്നാണ് വിവരം. പതിനെട്ടാംപടി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് അര്‍ഷാ ബൈജു.22 ഫീമെയില്‍ കോട്ടയം ചിത്രത്തിലൂടെ എത്തിയ താരമാണ് റിയ സൈറ.
 
അഭിനവ് സുന്ദര്‍ നായക് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സെന്ന വക്കീലിന്റെ വേഷത്തില്‍ വിനീത് പ്രത്യക്ഷപ്പെടും.
 
വിനീത് ശ്രീനിവാസനെ കൂടാതെ സുരാജ് വെഞ്ഞാറമൂട്, അര്‍ഷാ ബൈജു, റിയ സൈറ, താര അമല ജോസഫ് സുധി കോപ്പ, സുധീഷ്, ജഗദീഷ്, ശ്രീജിത്ത് രവി, മണികണ്ഠന്‍ പട്ടാമ്പി,ബിജു സോപാനം,പ്രേം പ്രകാശ്, ജോര്‍ജ്ജ് കോര, അല്‍ത്താഫ് സലീം, ജിഷ്ണു മോഹന്‍,സുധീര്‍ പറവൂര്‍,വിജയന്‍ കാരന്തൂര്‍, ശ്രീജിത്ത് സഹ്യ,അഷ്ലി,ആശ മഠത്തില്‍, ശ്രീലക്ഷ്മി,നിമിഷ മോഹന്‍,ഭാവന ബാബു എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിജയ് ബാബു കേസ്: അറസ്റ്റ് വാറന്റ് ആഭ്യന്തരമന്ത്രാല‌യത്തിന് കൈമാറി, നടിയെ സ്വാധീനിക്കാൻ ശ്രമം