Select Your Language

Notifications

webdunia
webdunia
webdunia
webdunia

മള്‍ട്ടി സ്റ്റാര്‍ പടം വരുന്നു,'മോളിവുഡ് മാജിക്' ഷോ പൊളിഞ്ഞതിന് പിന്നാലെ അടുത്ത പ്ലാന്‍, പുതിയ വിവരങ്ങള്‍

mohanlal mammootty suresh gopi

കെ ആര്‍ അനൂപ്

, ശനി, 9 മാര്‍ച്ച് 2024 (15:02 IST)
മോഹന്‍ലാലും മമ്മൂട്ടിയും ഉള്‍പ്പെടെയുള്ള സൂപ്പര്‍താരങ്ങള്‍ പങ്കെടുക്കേണ്ട മോളിവുഡ് മാജിക് എന്ന ഷോ അവസാന നിമിഷം റദ്ദാക്കിയത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. പരിപാടി റദ്ദാക്കിയത്തിന് പിന്നാലെ കോടികളുടെ നഷ്ടമാണ് ഉണ്ടായത്. യാത്രയ്ക്കും താമസത്തിനും താരങ്ങളുടെ പരിശീലനത്തിനുമായി പത്തു കോടിക്ക് അടുത്ത് ചിലവ് വന്നിട്ടുണ്ട്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് വേണ്ടിയുള്ള ധനശേഖരണത്തിനാണ് താര സംഘടനയായ അമ്മയുമായി ചേര്‍ന്ന് പരിപാടി സംഘടിപ്പിച്ചത്. മോളിവുഡ് മാജിക് എന്ന പരിപാടി നടക്കാതെ വന്നപ്പോള്‍ സിനിമ പ്രേമികളുടെ ആഗ്രഹം പോലെ മള്‍ട്ടി സ്റ്റാര്‍ ചിത്രം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 
 
നിര്‍മ്മാതാക്കള്‍ക്ക് വേണ്ടി താര സംഘടനയായ അമ്മ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായി ധാരണയില്‍ ആയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ തന്നെ ഇരുകൂട്ടരും സിനിമ ചെയ്യാമെന്ന് ധാരണയില്‍ എത്തിയിട്ടുണ്ടെങ്കിലും ഈ സംഭവത്തോടെ പ്രോജക്ട് ഉടന്‍ തന്നെ ഓണാക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 
 
മോഹന്‍ലാല്‍, മമ്മൂട്ടി, ജയറാം, കുഞ്ചാക്കോ ബോബന്‍, ബിജു മേനോന്‍, വിനീത് ശ്രീനിവാസന്‍, അര്‍ജുന്‍ അശോകന്‍, ഇന്ദ്രജിത്, നിഖില വിമല്‍, ഹണി റോസ്, മല്ലിക സുകുമാരന്‍, ശ്വേതാ മേനോന്‍, രമേശ് പിഷാരടി, കലാഭവന്‍ ഷാജോണ്‍, ധര്‍മജന്‍ ബോള്‍ഗാട്ടി തുടങ്ങിയ 120 ഓളം താരങ്ങള്‍ അണിനിരക്കുന്ന ഷോ ആയിരുന്നു മോളിവുഡ് മാജിക്.
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രണ്ടാള്‍ക്കും എത്ര പ്രായമുണ്ട്?മമിതയ്ക്ക് നസ്ലിലിന്‍ ഏട്ടന്‍! യുവതാരങ്ങളുടെ പിറന്നാള്‍ ഒരേ മാസം