Webdunia - Bharat's app for daily news and videos

Install App

പേടിച്ചു നിന്നാൽ പേന ചലിപ്പിക്കാനാവില്ല: മുരളി ഗോപി

നിഹാരിക കെ.എസ്
വെള്ളി, 28 മാര്‍ച്ച് 2025 (14:18 IST)
എമ്പുരാൻ ഹിറ്റാകുമ്പോൾ പലരും മറന്നു പോകുന്ന ഒരു പേരാണ് മുരളി ഗോപി. പൃഥ്വിരാജിന്റെ മേക്കിംഗ് സ്‌കിൽ അതിഗംഭീരമെന്നും മോഹൻലാലിന്റെ അഭിനയം അസാധ്യമെന്നും പറയുന്നവർ മുരളി ഗോപിയുടെ എഴുത്തിനെ അധികം പുകഴ്ത്തി കാണാറില്ല. ഇന്ത്യൻ വർത്തമാനകാല രാഷ്ട്രീയം ഇത്രമേൽ സൂക്ഷ്മതയോടെ ഒപ്പിയെടുത്ത മറ്റൊരു ചിത്രം മലയാളത്തിലില്ല. പ്രത്യേകിച്ച് സംഘപരിവാർ രാഷ്ട്രീയം. ഹിന്ദുത്വ രാഷ്ട്രീയ ഭീകരത എമ്പുരാൻ ആഴത്തിൽ വരച്ചുകാട്ടുന്നുണ്ട്. 
 
ബാബറി മസ്ജിദ് പ്രശ്നമടക്കം ചിത്രം ചർച്ച ചെയ്യുന്നുണ്ട്. ഇത്തരമൊരു വിഷയം പറയാൻ പൃഥ്വിരാജ് കാണിച്ച ധൈര്യത്തിന് കൈയ്യടിക്കുന്നവർ അതെഴുതിയ മുരളി ഗോപിക്കും കൈയ്യടി നൽകണം. ദേശീയ രാഷ്ട്രീയത്തോടൊപ്പം തന്നെ കേരളത്തിലെ മുല്ലപ്പെരിയാർ പ്രശ്നം പോലും സിനിമ ചർച്ച ചെയ്യുന്നുണ്ട്. എമ്പുരാന്റെ ഷൂട്ടിങ് സമയത്ത് 2023 ൽ ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് കേരളയ്ക്ക് മുരളി ഗോപി നൽകിയ ഒരു അഭിമുഖവും അതിൽ തന്റെ എഴുത്തിനെ കുറിച്ച് പറയുന്ന കാര്യങ്ങളുമാണ് ഇപ്പോൾ ചർച്ചയാകുന്നത്.
 
'എഴുതുമ്പോൾ ഇത് ആരെയൊക്കെ ഏതൊക്കെ രീതിയിൽ ബാധിക്കും എന്ന് ചിന്തിക്കാറില്ല. അങ്ങനെ ചിന്തിച്ചാൽ പേന ചലിപ്പിക്കാൻ കഴിയില്ല. ഇത് എത്ര പേരെ ബാധിക്കും എന്നൊക്കെ ചിന്തിച്ച് എഴുതാതിരിക്കുന്നതിൽ ബെനഫിറ്റ് ഉണ്ടാകും. പക്ഷെ അത് നമ്മൾ കലയോടും ആ ക്രാഫ്റ്റിനോടും ചെയ്യുന്ന ചതിയാണ്', മുരളി ഗോപി അന്ന് പറഞ്ഞു.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

മാസപ്പടി വിവാദം: മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ വിജിലന്‍സ് അന്വേഷണമില്ല, മാത്യു കുഴല്‍നാടനും മാധ്യമങ്ങള്‍ക്കും തിരിച്ചടി

സെക്രട്ടറിയേറ്റ് ഉപരോധ സമരത്തില്‍ പങ്കെടുത്ത ആശാവര്‍ക്കര്‍മാരുടെ ഒരുമാസത്തെ ഓണറേറിയം തടഞ്ഞ് സര്‍ക്കാര്‍

മ്യാന്മറില്‍ വന്‍ ഭൂചലനം; പ്രകമ്പനം ബാങ്കോക്കിലും

പാലക്കാട് ചിറ്റൂരില്‍ ആറാം ക്ലാസുകാരിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

വീണ്ടും കുതിച്ചുയര്‍ന്ന് സ്വര്‍ണ്ണവില; പവന് ഒറ്റയടിക്ക് കൂടിയത് 840 രൂപ

അടുത്ത ലേഖനം
Show comments