Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്നത്തെ ഇന്ത്യയിൽ ഗുജറാത്ത് കലാപം നടത്തിയത് രാജ്യം ഭരിക്കുന്നവരാണെന്ന് പറയാൻ ചില്ലറ ധൈര്യം പോര: എമ്പുരാനെ പ്രശംസിച്ച് ബിനീഷ് കൊടിയേരി

Bineesh kodiyeri

അഭിറാം മനോഹർ

, വ്യാഴം, 27 മാര്‍ച്ച് 2025 (16:09 IST)
മലയാളത്തില്‍ ഏറ്റവുമധികം ഹൈപ്പില്‍ തിയേറ്ററുകളില്‍ എത്തിയിരിക്കുന്ന സിനിമയാണ് എമ്പുരാന്‍. ആദ്യദിനസം 750 ഓളം സ്‌ക്രീനുകളിലാണ് സിനിമ റിലീസ് ചെയ്തത്. ആദ്യം ദിനം തന്നെ വലിയ പ്രേക്ഷകപ്രതികരണം നേടി സിനിമ മുന്നേറുന്നതിനിടെ സിനിമയെ പ്രശംസിച് രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ആഭ്യന്തരമന്ത്രി കൊടിയേരി ബാലകൃഷ്ണൻ്റെ മകനായ ബിനീഷ് കൊടിയേരി,
 
 ഇന്നത്തെ ഇന്ത്യയില്‍ ഒരു ബിഗ് ബജറ്റ് സിനിമയില്‍ ഗുജറാത്തില്‍ കലാപം നടത്തിയത് സംഘപരിവാറാണെന്ന് പറയണമെങ്കില്‍ ചില്ലറ ധൈര്യം പോരെന്ന് എമ്പുരാനെ അഭിനന്ദിച്ചുകൊണ്ടുള്ള കുറിപ്പില്‍ ബിനീഷ് കൊടിയേരി പറയുന്നു. എമ്പുരാന്‍ സിനിമയില്‍ സയ്യിദ് മസൂദ് എന്ന കഥാപാത്രവുമായി ബന്ധപ്പെട്ട രംഗങ്ങളിലാണ് ഗുജറാത്ത് കലാപവും പ്രതിപാദിക്കുന്നത്. ഈ രംഗങ്ങളെയാണ് ബിനീഷ് കൊടിയേരി പുകഴ്ത്തിയത്.
 
 ബിനീഷ് കൊടിയേരിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം
 
ഇന്നത്തെ ഇന്ത്യയില്‍ ഒരു ബിഗ് ബഡ്ജറ്റ് പടം സംഘപരിവാര്‍ ഗുജറാത്തില്‍ കലാപം നടത്തി രാജ്യം ഭരിക്കുകയാണ് എന്ന് പറയുന്നുണ്ടെങ്കില്‍ അതില്‍ ആഭ്യന്തര മന്ത്രിയാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് എന്ന് പച്ചക്ക് പറയുന്നുണ്ടെങ്കില്‍ അതിന് ചില്ലറ ധൈര്യം പോര.
സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങള്‍
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Empuraan: എമ്പുരാൻ വ്യാജപതിപ്പ് പുറത്ത്? : പൈറസി സൈറ്റുകളിലും ടെലഗ്രാമിലും പ്രചരിക്കുന്നുവെന്ന് റിപ്പോർട്ട്