അടുത്ത സുഹൃത്തുക്കളാണ് മീര നന്ദനും ആന്‍ അഗസ്റ്റിനും. ഇന്ന് മീരയുടെ വിവാഹമാണ്. ഗുരുവായൂരില്‍ വച്ചായിരുന്നു മീരയുടെ കഴുത്തില്‍ ശ്രീജു താലി ചാര്‍ത്തിയത്. തന്റെ പ്രിയ സുഹൃത്ത് വിവാഹിതയായ സന്തോഷത്തിലാണ് ആന്‍. വിവാഹ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് മീരയ്ക്ക് ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് ആന്‍ അഗസ്റ്റിന്‍.
'എന്റെ ക്യൂന്‍ ബീ വിവാഹിതയായി.അഭിനന്ദനങ്ങള്‍',-ആന്‍ അഗസ്റ്റിന്‍ വിവാഹ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് എഴുതിയത്.
മാട്രിമോണിയല്‍ സൈറ്റില്‍ നിന്നാണ് ഇരുവരും പരിചയപ്പെട്ടത്. രക്ഷിതാക്കള്‍ പരസ്പരം സംസാരിച്ച ശേഷം മീരയെ കാണാനായി ലണ്ടനില്‍ നിന്ന് ശ്രീജു ദുബായില്‍ എത്തുകയായിരുന്നു.തുടര്‍ന്നാണ് ഇരുവരുടെയും വിവാഹ നിശ്ചയവും നടന്നത്.
ലാല്‍ ജോസ് കണ്ടെത്തിയ അഭിനേത്രിയാണ് ആന്‍ അഗസ്റ്റിന്‍.'എല്‍സമ്മ എന്ന ആണ്‍കുട്ടി'യിലൂടെയാണ് ആന്‍ അഭിനയരംഗത്തെത്തിയത്. ഏഴ് വര്‍ഷത്തെ അഭിനയ ജീവിതത്തിനിടയില്‍ 13 ചിത്രങ്ങളില്‍ നടി വേഷമിട്ടു.