Webdunia - Bharat's app for daily news and videos

Install App

സംഭവം കണ്ടറിഞ്ഞവര്‍ ഒരു മില്യണിലേറെ... ഇത് നടന്ന സംഭവമെന്ന് ബിജു മേനോന്‍

കെ ആര്‍ അനൂപ്
ബുധന്‍, 6 മാര്‍ച്ച് 2024 (10:56 IST)
Nadanna Sambavam
ബിജു മേനോന്‍- സുരാജ് വെഞ്ഞാറമ്മൂട് ടീം ഒന്നിക്കുന്ന പുതിയ ചിത്രമാണ് നടന്ന സംഭവം. പ്രേക്ഷകരെ ചിരിപ്പിക്കുന്ന എല്ലാ ഘടകങ്ങളും നിറച്ചാണ് ചിത്രം മാര്‍ച്ച് 22നാണ് റിലീസ്. സിനിമയുടെ ടീസര്‍ തരംഗമായി മാറിയിരുന്നു. ഒരു മില്യണില്‍ കൂടുതല്‍ കാഴ്ചക്കാരെ സ്വന്തമാക്കിയ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് നടന്‍ ബിജുമേനോന്‍.
 
മറഡോണ എന്ന ചിത്രത്തിന് ശേഷം വിഷ്ണു നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രം പ്രേക്ഷകരെ ചിരിപ്പിക്കും.
ഒരു നഗരത്തിലെ വില്ല കമ്യൂണിറ്റിക്ക് അകത്ത് നടക്കുന്ന രസകരമായ സംഭവങ്ങളെ നര്‍മ്മത്തില്‍ ചാലിച്ച് പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിക്കുകയാണ്. ഉണ്ണി എന്ന കഥാപാത്രമായി ബിജു മേനോനും അജിത്ത് എന്ന കഥാപാത്രമായി സുരാജും എത്തുന്നു. ണ്‍ ലിജോ മോള്‍, ശ്രുതി രാമചന്ദ്രന്‍, സുധി കോപ്പ, ജോണി ആന്റണി, ലാലു അലക്‌സ്, നൗഷാദ് അലി, ആതിര ഹരികുമാര്‍, അനഘ അശോക്, ശ്രീജിത്ത് നായര്‍, എയ്തള്‍ അവ്‌ന ഷെറിന്‍, ജെസ് സുജന്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
 
സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് രാജേഷ് ഗോപിനാഥന്‍ ആണ്.മനീഷ് മാധവന്‍ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നു.സംഗീതം അങ്കിത് മേനോന്‍, ഗാനരചന- സുഹൈല്‍ കോയ, ശബരീഷ് വര്‍മ്മ , എഡിറ്റര്‍- സൈജു ശ്രീധരന്‍, ടോബി ജോണ്‍, എക്‌സികുട്ടീവ് പ്രൊഡ്യൂസര്‍- ജോജോ ജോസ്, മേക്കപ്പ്- ശ്രീജിത്ത് ഗുരുവായൂര്‍.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

പോക്‌സോ കേസില്‍ അധ്യാപികയ്ക്ക് ജാമ്യം; 16കാരനുമായുള്ള ബന്ധം പരസ്പര സമ്മതത്തോടെ

സമൂഹമാധ്യമങ്ങളില്‍ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരെ ആക്ഷേപിച്ചു; പ്രശാന്ത് ഐഎഎസിനെതിരെ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു

Kerala Weather: സംസ്ഥാനത്ത് പരക്കെ മഴയ്ക്കു സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Karkadaka Vavu: ഇന്ന് കര്‍ക്കടക വാവ്

വിസ നിയമം ലംഘിച്ചു, യുഎഇയിൽ 32,000 പ്രവാസികൾ പിടിയിൽ

അടുത്ത ലേഖനം
Show comments