പൊട്ടിച്ചിരിപ്പിക്കാൻ മമ്മൂട്ടി, ത്രില്ലടിപ്പിക്കാൻ നാദിർഷാ !

തിങ്കള്‍, 1 ഏപ്രില്‍ 2019 (13:34 IST)
നാദിര്‍ഷയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന മമ്മൂട്ടി ചിത്രം കോമഡിയിലൂടെ കഥ പറയുന്ന ത്രില്ലറായിരിക്കുമെന്ന് സൂചന. ഡിസ്‌കോ ഡാന്‍സര്‍ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത വർഷം ആരംഭിക്കാനാണ് സാധ്യത. മറ്റ് വമ്പൻ ചിത്രങ്ങളുടെ തിരക്കിലാണ് മമ്മൂട്ടി. അതിനാൽ, അടുത്ത വർഷമായിരുന്നു ഈ ചിത്രം സംഭവിക്കുക. 
 
രാജേഷ് പറവൂരും രാജേഷ് പാണാവള്ളിയും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ആഷിഖ് ഉസ്മാനാണ് ഡിസികോ ഡാന്‍സര്‍ നിര്‍മിക്കുന്നത്. നാദിര്‍ഷയുടെ സിനിമയില്‍ അഭിനയിക്കാന്‍ മമ്മൂട്ടി ആദ്യം വിസമ്മതിച്ചിരുന്നു എന്നതാണ് വാസ്തവം. നാദിര്‍ഷയുടെ ചിത്രത്തിലെ കോമഡി തനിക്ക് വഴങ്ങുമോ എന്ന ആശയക്കുഴപ്പമായിരുന്നു മമ്മൂട്ടിക്ക് ഉണ്ടായിരുന്നത്. സ്പൊണ്ടേനിയസ് കോമഡി താന്‍ ചെയ്താല്‍ ശരിയാകുമോ എന്നതായിരുന്നു മമ്മൂട്ടിയുടെ ആശങ്ക.
 
ആസിഫലി, ബിജു മേനോന്‍, ബൈജു എന്നിവരെ മുഖ്യ വേഷത്തില്‍ അവതരിപ്പിച്ച് നാദിര്‍ഷ ഒരുക്കിയ ‘മേരാ നാം ഷാജി’ ഈയാഴ്ച പുറത്തിറങ്ങുകയാണ്. തന്റെ മുന്‍ ചിത്രങ്ങള്‍ സുഹൃത്തുക്കളുടെയും കുടുംബങ്ങളുടെയും കഥയാണ് പറഞ്ഞതെങ്കില്‍ പുതിയ ചിത്രം അപരിചിതരായ മൂന്നു പേരിലൂടെയാണ് പുരോഗമിക്കുന്നതെന്ന് നാദിര്‍ഷ വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം മമ്മൂട്ടിയെ ഉള്‍പ്പെടുത്തണമെന്ന് ശ്രീനിവാസന്‍ പറഞ്ഞു, സത്യന്‍ അന്തിക്കാട് ഉടക്കി!