Select Your Language

Notifications

webdunia
webdunia
webdunia
webdunia

നാദിര്‍ഷയുടെ അടുത്ത ചിത്രത്തില്‍ ദിലീപ് അല്ല, ബിജു മേനോന്‍ !

നാദിര്‍ഷയുടെ അടുത്ത ചിത്രത്തില്‍ ദിലീപ് അല്ല, ബിജു മേനോന്‍ !
, വ്യാഴം, 19 ഏപ്രില്‍ 2018 (22:07 IST)
‘കേശു ഈ വീടിന്‍റെ നാഥന്‍’ എന്ന ദിലീപ് ചിത്രം ഉടന്‍ സംഭവിക്കുമോ? അക്കാര്യത്തില്‍ നാദിര്‍ഷയ്ക്ക് പോലും ഉറപ്പില്ല. നാദിര്‍ഷ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രം ദിലീപിനെ നായകനാക്കി ‘കേശു ഈ വീടിന്‍റെ നാഥന്‍’ എന്ന പ്രൊജക്ടാണെന്ന് കുറച്ചുകാലമായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അക്കാര്യത്തില്‍ ഇപ്പോള്‍ കൂടുതല്‍ അവ്യക്തത വന്നിരിക്കുകയാണ്.
 
ബിജു മേനോനെ നായകനാക്കിയായിരിക്കും നാദിര്‍ഷയുടെ അടുത്ത സിനിമയെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. അതൊരു കോമഡിച്ചിത്രം ആയിരിക്കുമെന്നും കേള്‍ക്കുന്നു. യൂണിവേഴ്സല്‍ സിനിമയാണ് ചിത്രം നിര്‍മ്മിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
 
ഇപ്പോള്‍ കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍റെ തമിഴ് റീമേക്കായ ‘അജിത് ഫ്രം അറുപ്പുകോട്ടൈ’ സംവിധാനം ചെയ്തുകൊണ്ടിരിക്കുകയാണ് നാദിര്‍ഷ. ദിലീപ് ചിത്രം കൂടാതെ ഒരു മമ്മൂട്ടിച്ചിത്രവും നാദിര്‍ഷ ചെയ്യുന്നുണ്ട്. ആ ചിത്രത്തില്‍ പൊക്കക്കുറവുള്ളയാളായി മമ്മൂട്ടി അഭിനയിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
 
കേശു ഈ വീടിന്‍റെ നാഥന്‍ എഴുതുന്നത് സജീവ് പാഴൂരാണ്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന് ശേഷം സജീവ് തിരക്കഥയെഴുതുന്നത് പ്രൊജക്ടാണിത്. ഉര്‍വശിയാണ് പ്രധാന സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിനീതും ടൊവിനോയും അതിഥി വേഷത്തിൽ കാമ്പസ്സിലെത്തി ‘നാം‘ ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്ത്