Select Your Language

Notifications

webdunia
webdunia
webdunia
webdunia

നഗ്മ കല്യാണം കഴിക്കാത്തത് ഗാംഗുലി കാരണം ! ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ പ്രണയബന്ധം

നഗ്മ കല്യാണം കഴിക്കാത്തത് ഗാംഗുലി കാരണം ! ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ പ്രണയബന്ധം
, ശനി, 9 ജൂലൈ 2022 (13:15 IST)
ബിസിസിഐ അധ്യക്ഷനും ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകനുമായ സൗരവ് ഗാംഗുലിയും സിനിമാ താരം നഗ്മയും തമ്മില്‍ പ്രണയത്തിലായിരുന്നോ? വര്‍ഷങ്ങളായി ആരാധകരുടെ ചോദ്യമാണിത്. ഇരുവരും ഇതുവരെ ഇക്കാര്യം നിഷേധിച്ചിട്ടില്ല. ഗാംഗുലി ഇന്ത്യന്‍ നായകന്‍ ആയിരുന്ന സമയത്താണ് നഗ്മയുമായി പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. ഇരുവരും ഡേറ്റിങ്ങില്‍ ആണെന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍, ആ സമയത്ത് ഇതേ കുറിച്ച് ഇരു താരങ്ങളും തുറന്നുപറഞ്ഞിട്ടില്ല. 
 
നഗ്മയുമായി ചേര്‍ത്ത് ഗോസിപ്പുകള്‍ പ്രചരിക്കുന്ന സമയത്ത് തന്നെയാണ് ഗാംഗുലി ഡോണയെ വിവാഹം കഴിക്കുന്നത്. എന്നാല്‍, നഗ്മ ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. ഗാംഗുലിയുമായുള്ള പ്രണയനഷ്ടമാണ് നഗ്മ പിന്നീട് വിവാഹം കഴിക്കാതിരിക്കാന്‍ കാരണമെന്ന് വാര്‍ത്തകളുണ്ടായിരുന്നു.
 
ഗാംഗുലിയുമായി പ്രണയത്തിലായിരുന്നോ എന്ന ചോദ്യങ്ങള്‍ക്ക് നഗ്മ നല്‍കിയ മറുപടികള്‍ പിന്നീട് വലിയ ചര്‍ച്ചയായി. ഒരിക്കല്‍ പോലും ഗാംഗുലിയുമായി പ്രണയമുണ്ടായിരുന്നില്ലെന്ന് നഗ്മ പറഞ്ഞിട്ടില്ല. ഗോസിപ്പുകളെയൊന്നും നഗ്മ നിഷേധിക്കാത്തതിനാല്‍ ഗാംഗുലിയുമായുള്ള ബന്ധം സത്യമാകുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്. പ്രൊഫഷണല്‍ കരിയറിനെ പ്രതികൂലമായി ബാധിക്കാതിരിക്കാനാണ് നഗ്മയും ഗാംഗുലിയും പ്രണയബന്ധം വേര്‍പിരിഞ്ഞതെന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ഇരുവരും ഒന്നിച്ചെടുത്ത തീരുമാനമായിരുന്നു ഇതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

15 വര്‍ഷം പഴക്കമുള്ള അമ്മയുടെ സാരി ധരിച്ച് ശാലിന്‍ സോയ; ഗ്ലാമറസ് ചിത്രങ്ങള്‍ കാണാം