Webdunia - Bharat's app for daily news and videos

Install App

ദേഷ്യത്തിലായിരുന്നു അവൾ, വീട്ടിലേക്ക് കയറിവന്ന് ഭർത്താവിനെ തല്ലാനൊരുങ്ങി: രാധികയെ കുറിച്ച് നളിനി

നളിനിയുടെ വെളിപ്പെടുത്തലിൽ ഞെട്ടി തമിഴ്സിനിമാലോകം!

Webdunia
ശനി, 26 മെയ് 2018 (14:23 IST)
തമിഴ് സിനിമയിലെ അടുത്ത സുഹൃത്തുക്കളാണ് മുന്‍കാല നായികമാരായ രാധികയും നളിനിയും. സിനിമാ മേഖലയില്‍ ഇത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണെങ്കിലും കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍ രാധികയുമായുള്ള അടുപ്പത്തേക്കുറിച്ച് നളിനി വാചാലയായി. 
 
സംവിധായകന്‍ രാമരാജന്റെ മുന്‍ ഭാര്യയാണ് നളിനി. 2000-ല്‍ ഇരുവരും വേര്‍പിരിയുകയായിരുന്നു. രാധിക എനിക്ക് സഹോദരിയാണ്. എന്നെയും മക്കളെയും ഉപേക്ഷിക്കാന്‍ ഭര്‍ത്താവ് തീരുമാനിച്ചെന്നറിഞ്ഞപ്പോള്‍ രാധിക വീട്ടിലേയ്ക്ക് വന്നു. ദേഷ്യമായിരുന്നു അപ്പോൾ അയാളോട് അവൾക്ക്. ‘ഇനി നീ അവളുടെ കാര്യം നോക്കണ്ട അവള്‍ക്ക് ഞാനുണ്ട് എന്ന് ഭർത്താവിനോട് രാധിക പറഞ്ഞു. അദ്ദേഹത്തെ അടിക്കാന്‍ വരെ തുനിഞ്ഞു' നളിനി പറഞ്ഞു.
 
ജ്യോതിഷത്തില്‍ വലിയ വിശ്വാസമുള്ളയാളായിരുന്നു രാമരാജന്‍. ഇവരുടെ ഇരട്ട കുട്ടികള്‍ വളര്‍ന്നു വരുമ്പോള്‍ തന്റെ പ്രശസ്തിയും പദവിയുമൊക്കെ കുറഞ്ഞു വരുമെന്ന് സംവിധായകന്‍ വിശ്വസിച്ചു. ഇക്കാരണം പറഞ്ഞായിരുന്നു രാമരാജൻ ഭാര്യയേയും മക്കളെയും ഉപേക്ഷിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather, Rain Holiday: കനത്ത മഴയെ തുടര്‍ന്ന് അവധി പ്രഖ്യാപിച്ച ജില്ലകള്‍

പ്ലസ് വൺ മൂന്നാം അലോട്ട്‌മെന്റ് പ്രവേശനം: ജൂൺ 16, 17 തീയതികളിൽ

Kerala Rain: തൃശ്ശൂര്‍,കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട് പെൺവാണിഭം: പ്രതികളായ പോലീസുകാർ മുങ്ങി, വീടുകളിൽ പരിശോധന, പാസ്പോർട്ട് കണ്ടെടുത്തു

കെനിയയിൽ വാഹന അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു, അന്ത്യോപചാരം അർപ്പിച്ച് മന്ത്രി പി രാജീവ്

അടുത്ത ലേഖനം
Show comments