Webdunia - Bharat's app for daily news and videos

Install App

അഭിനയം പൂര്‍ണമാകണമെങ്കില്‍ അവരോടൊപ്പം അഭിനയിക്കണം; ആ ഭാഗ്യം എനിക്കിതുവരെ കിട്ടിയില്ല - നമിത പ്രമോദ്

Webdunia
ശനി, 13 ജനുവരി 2018 (12:25 IST)
മലയാളത്തിലെ ഒട്ടുമിക്ക യുവതാരങ്ങളോടൊപ്പവും അഭിനയിക്കാന്‍ ഭാഗ്യം ലഭിച്ച നടിയാണ് നമിത പ്രമോദ്. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രമായ മഹേഷിന്റെ പ്രതികാരത്തിന്റെ തമിഴ് പതിപ്പായ നിമിര്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുകയാണ് ഇപ്പോള്‍ നമിത. വളരെക്കാലമായുള്ള തന്റെ ഒരു ആഗ്രഹത്തെക്കുറിച്ച് ഒരു അഭിമുഖത്തില്‍ നമിത പറഞ്ഞു.
 
മോഹന്‍ലാലിന്റേയും മമ്മൂട്ടിയുടേയും ഒപ്പം അഭിനയിക്കാനുള്ള അവസരം ഇതുവരെ തനിക്ക് ലഭിച്ചിട്ടില്ലെന്നാണ് താരം പറയുന്നത്. അവര്‍ രണ്ട്പേരും നമ്മുടെ എക്കാലത്തേയും ഫേവറേറ്റ് ആണ്. താന്‍ ഇരുവരുടേയും കട്ട ഫാന്‍ ആണെന്നും ഈ ലെജന്റ്‌സിനൊപ്പം അഭിനയിക്കുമ്പോള്‍ മാത്രമേ നമ്മുടെ അഭിനയ പഠനം പൂര്‍ണമാകുകയുള്ളൂവെന്നും അഴിമുഖത്തിന് നല്‍കിയ അഭിമുഖത്തില്‍ നമിത പറഞ്ഞു.
 
നമിതയുടെ എന്ന് പറയാന്‍ കഴിയുന്ന തരത്തിലുള്ള കഥാപാത്രങ്ങള്‍ ചെയ്യാന്‍ ആഗ്രഹമില്ലേ എന്ന ചോദ്യത്തിന് അത് എല്ലാ കലാകാരന്‍മാരും ആഗ്രഹിക്കുന്നതാണെന്നും പക്ഷേ എല്ലായ്‌പ്പോഴും അത്തരമൊരു കഥാപാത്രം കിട്ടണമെന്നില്ലെന്നുമാണ് നമിത നല്‍കിയ മറുപടി. അത്തരം കഥാപാത്രങ്ങള്‍ കിട്ടണമെന്ന് ആഗ്രഹിക്കാറും പ്രാര്‍ത്ഥിക്കാറുമുണ്ട് പക്ഷേ പ്രതീക്ഷിക്കാറില്ലെന്നും താരം പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തന്നെ നീക്കാം, നീക്കാതിരിക്കാം; ഏതു തീരുമാനവും അനുസരണയോടെ അംഗീകരിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍

അറിയിപ്പ്: ഫെബ്രുവരി മാസത്തെ റേഷന്‍ വിഹിതം ഈ മാസം അവസാനം വരെ മാത്രമേ വാങ്ങുവാന്‍ കഴിയുകയുള്ളു

തിരുവനന്തപുരത്ത് നാലാം ക്ലാസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ആശ്വാസം: ഉഷ്ണതരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു, വെള്ളിയാഴ്ച മുതല്‍ വേനല്‍ മഴ

വെയില്‍ കായുന്ന നെതന്യാഹുവും ട്രംപും, എന്റെ സ്വപ്നത്തിലെ ഗാസ ഇങ്ങനെയാണ്: എ ഐ ജെനറേറ്റഡ് വീഡിയോ പങ്കുവെച്ച് അമേരിക്കന്‍ പ്രസിഡന്റ്

അടുത്ത ലേഖനം
Show comments