Select Your Language

Notifications

webdunia
webdunia
webdunia
webdunia

അമ്മയാണ് ഒരു കുടുംബത്തിന്റെ അടിത്തറ, സിനിമയല്ല ജീവിതം; വിവാഹശേഷം അഭിനയിക്കാനില്ലെന്ന് നമിത പ്രമോദ്

സിനിമ
, ചൊവ്വ, 4 ജൂണ്‍ 2019 (12:58 IST)
വിവാഹത്തോട് കൂടി അഭിനയം നിർത്തുന്ന നിരവധി നായികമാരെ നമ്മൾ കണ്ടിട്ടുണ്ട്. ഇതിൽ ചിലർ പിന്നീട് മടങ്ങി വരികയും ചെയ്തിരിക്കുന്നു. പുതിയ കാലത്തെ നടിമാര്‍ വിവാഹശേഷവും അഭിനയം തുടരാന്‍ ആഗ്രഹിക്കുന്നവരാണ്. എന്നാൽ, അവരിൽ നിന്നെല്ലാം വ്യത്യസ്തയാവുകയാണ് നടി നമിത പ്രമോദ്.
 
വിവാഹശേഷം താന്‍ സിനിമയില്‍ വരില്ലെന്ന് നടി വ്യക്തമാക്കുന്നു. ഒരു കുടുംബത്തിന്റെ അടിത്തറ അമ്മയാണ്. താന്‍ കുടുംബത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്നും നമിത പ്രമോദ് പറഞ്ഞു. സിനിമ മേഖലയില്‍ നില്‍ക്കുമ്പോള്‍ ഹെയര്‍ ചെയ്തുതരാനും ഡ്രസ്സ് എടുത്തുതരാനുമൊക്കെ ആളുണ്ടാകും. എന്നാല്‍ പിന്നീട് എന്തിനും നമ്മുടെ കൂടെ ഫാമിലിയേ കാണൂവെന്നും നമിത പറയുന്നു.
 
കല്യാണം കഴിഞ്ഞ് സെറ്റിലായ ശേഷം അതുമായി പൊരുത്തപ്പെട്ടുപോകാന്‍ പ്രയാസപ്പെടുന്ന ധാരാളം നടിമാരെ തനിക്കറിയാം. ഇപ്പോഴും പണ്ടത്തെ ഓര്‍മ്മയില്‍ കണ്ണാടിയുടെ മുന്നില്‍ ലിപ്സ്റ്റിക്കൊക്കെ ഇട്ടുനില്‍ക്കാറുണ്ടെന്ന് ചിലര്‍ പറയാറുണ്ട്. തന്നെ സംബന്ധിച്ച് ഫാമിലിക്കാണ് പ്രാധാന്യം. സിനിമയാണ് ജീവിതം എന്നൊന്നും താന്‍ കരുതുന്നില്ല. സിനിമയിലെ പ്രശസ്തിയും പദവിയും കുറച്ചുകാലം മാത്രമേ ഉണ്ടാകുവെന്നും നമിത പ്രമോദ് പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സായ്പല്ലവി അന്നുമുതല്‍ വെള്ളിത്തിരയിലുണ്ട്; ആരും തിരിച്ചറിഞ്ഞില്ലെന്നു മാത്രം: പഴയ വീഡിയോ കുത്തിപ്പൊക്കി ആരാധകര്‍