Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിയേറ്ററിൽ ശ്രദ്ധിക്കപ്പെടാതെ പോയി, ഡിവിഡി ഇറങ്ങിയപ്പോൾ ഹിറ്റായി; നന്ദി പറഞ് നമിത പ്രമോദ്

തിയേറ്ററിൽ ശ്രദ്ധിക്കപ്പെടാതെ പോയി, ഡിവിഡി ഇറങ്ങിയപ്പോൾ ഹിറ്റായി; നന്ദി പറഞ് നമിത പ്രമോദ്

ഗോൾഡ ഡിസൂസ

, ചൊവ്വ, 12 നവം‌ബര്‍ 2019 (18:01 IST)
ബിബിന്‍ ജോര്‍ജ്, നമിത പ്രമോദ്, ഗൗരി കിഷന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാക്കി, ശ്രീജിത്ത് വിജയന്‍ സംവിധാനം ചെയ്ത മാർഗംകളി ഓഗസ്തിലാണ് റിലീസ് ആയത്. എന്നാൽ, തിയേറ്ററിൽ പ്രതീക്ഷിച്ചത് പോലെ വിജയം നേടാൻ ചിത്രത്തിനായില്ല. ഡിവിഡി ഇറങ്ങിയപ്പോൾ ചിത്രത്തിന്റെ നായിക കഥാപാത്രത്തെ അവതരിപ്പിച്ച നമിത പ്രമോദിന് നിരവധി മെസേജുകളാണ് വരുന്നത്. 
 
ഇതാദ്യമായിട്ടാണ് തിയേറ്ററിൽ അധികം ഓടാത്ത, ശ്രദ്ധിക്കാതെ പോയ ഒരു ചിത്രത്തിലെ കഥാപാത്രത്തിനു ഡി വി ഡി ഇറങ്ങിയശേഷം ഇത്രയും നല്ല പ്രതികരണങ്ങൾ ലഭിക്കുന്നതെന്ന് നമിത പ്രമോദ് ഫേസ്ബുക്കിൽ കുറിച്ച പോസ്റ്റിൽ പറയുന്നു. ഊർമിള എന്ന കഥാപാത്രം സ്ക്രീനിൽ എത്തിക്കാൻ എടുത്ത് കഠിനാധ്വാനത്തിന് വൈകി കിട്ടിയ അംഗീകാരമായി ഞാൻ ഈ മെസ്സേജുകളിലൂടെയുള്ള സ്നേഹത്തെ കാണുന്നുവെന്ന് നമിത വ്യക്തമാക്കുന്നു.
 
പോസ്റ്റിന്റെ പൂർണരൂപം:
 
മാർഗംകളിയിലെ ഊർമ്മിള. ഞാൻ ചെയ്ത കഥാപാത്രങ്ങളിൽ അഭിനേത്രി എന്ന നിലയിൽ ഞാൻ എക്സ്പ്ലോർ ചെയ്ത കഥാപാത്രമാണ് ഊർമ്മിള. സാധാരണ അഭിനയിച്ച സിനിമയുടെ റിലീസ് നോട് അനുബന്ധിച്ചാണ് പ്രേക്ഷകർ കഥാപാത്രത്തോട് തോന്നിയ ഇഷ്ടം മെസ്സേജിലൂടെ യും കോളിലൂടെ യും ഞാനറിയാ.എന്നാൽ ഇതാദ്യമായാണ് ഒരു സിനിമയുടെ ഡിവിഡി ഇറങ്ങിയതിനു പിന്നാലെ ഇത്രയും നല്ല പ്രതികരണങ്ങൾ.
 
ഊർമ്മിള ക്ക് കിട്ടിയ റസ്പോൺസ് അപാരമായിരുന്നു. സിനിമ നന്നായിട്ടുണ്ട് സിനിമയിലെ കഥാപാത്രം നന്നായിട്ടുണ്ട് എന്ന് ഒരുപാട് പേര് പറഞ്ഞെങ്കിലും എൻറെ അടുത്ത് ആദ്യമായിട്ടാണ് ഒരു ഗ്രൂപ്പ് ആളുകൾ ഈ കഥാപാത്രം ഇത്രത്തോളം ഇൻഫ്ലുവൻസ ചെയ്തിട്ടുണ്ട്,സ്ട്രോങ്ങാണ്. കഥാപാത്രത്തിന് ഓരോ ലെയറുകൾ പറ്റി ഒക്കെ സംസാരിക്കുന്നത്.ഇത്രത്തോളം ആളുകളെ ടച്ച് ചെയ്ത കഥാപാത്രം തീയേറ്ററിൽ ശ്രദ്ധിക്കപ്പെടാതെ പോകുമ്പോ,DVD ഇറങ്ങിക്കഴിഞ്ഞു ഇത്രത്തോളം പ്രശംസ നേടി തരുമ്പോൾ അഭിനേത്രി എന്ന നിലയിൽ ഒരുപാട് സന്തോഷവും ഒരല്പം സങ്കടവും ഉണ്ട്. 
 
തീയറ്ററിൽ സിനിമ വിജയിക്കുമ്പോൾ മാത്രമാണ് സിനിമയിലെ കഥാപാത്രങ്ങളെക്കുറിച്ച് ചർച്ചകൾ ഉണ്ടാകാറുള്ളത് ഊർമിള എന്ന കഥാപാത്രം സ്ക്രീനിൽ എത്തിക്കാൻ എടുത്ത് കഠിനാധ്വാനത്തിന് വൈകി കിട്ടിയ അംഗീകാരമായി ഞാൻ ഈ മെസ്സേജുകളിലൂടെയുള്ള സ്നേഹത്തെ കാണുന്നു.ഈ സന്തോഷം എൻറെ ഈ ദിവസത്തെ മാത്രമല്ല ഇനി അങ്ങോട്ടുള്ള ദിവസങ്ങളിൽ തുടർന്നങ്ങോട്ട് ചെയ്യാൻ പോകുന്ന കഥാപാത്രങ്ങൾക്ക് വലിയൊരു ഇൻസ്പിറേഷൻ ആണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തനിയാവര്‍ത്തനത്തില്‍ മോഹന്‍ലാല്‍ വന്നാലോ? വേണമെങ്കില്‍ സ്റ്റുഡന്‍റാക്കാമെന്ന് തിലകന്‍ !