Webdunia - Bharat's app for daily news and videos

Install App

സാനിയയുടെ പോസ്റ്റിനു താഴെ മോശം കമന്റ്; ഫെയ്‌സ്ബുക്ക് ഹാക്ക് ചെയ്‌തെന്ന് നന്ദന

Webdunia
ബുധന്‍, 21 ഏപ്രില്‍ 2021 (16:12 IST)
ബാലനടിയായി മലയാളത്തിലെത്തി എല്ലാവരുടെയും ഇഷ്ടതാരമായ അഭിനേത്രിയാണ് നന്ദന വര്‍മ. സോഷ്യല്‍ മീഡിയയില്‍ നന്ദന ഏറെ സജീവമാണ്. എന്നാല്‍, കഴിഞ്ഞ ഏതാനും മണിക്കൂറുകളായി നന്ദന ഏറെ വിമര്‍ശനങ്ങളും കുറ്റപ്പെടുത്തലുകളും കേള്‍ക്കേണ്ടിവരുന്നു. ഫെയ്‌സ്ബുക്കില്‍ താരത്തിന്റെ അക്കൗണ്ടില്‍ നിന്നു വന്ന ചില കമന്റുകളാണ് ഇപ്പോള്‍ എല്ലാവരെയും ചൊടിപ്പിച്ചിരിക്കുന്നത്. 
 
നടി സാനിയ ഇയ്യപ്പന്റെ ചിത്രത്തിനു താഴെ നന്ദന വര്‍മയുടെ അക്കൗണ്ടില്‍ നിന്ന് ഒരു മോശം കമന്റ് വന്നിരുന്നു. എന്നാല്‍, തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും അതില്‍ നിന്നു വരുന്ന കമന്റുകളും പോസ്റ്റുകളും താന്‍ അറിഞ്ഞുകൊണ്ട് ഉള്ളതല്ലെന്നും നന്ദന പറയുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് തന്റെ ഫെയ്‌സ്ബുക്ക് ഹാക്ക് ചെയ്യപ്പെട്ടതായി നന്ദന വര്‍മ പറയുന്നത്. 

 
"എന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. ഞാന്‍ ഇപ്പോഴാണ് അക്കാര്യം അറിയുന്നത്. എന്റെ ഫെയ്‌സ്ബുക്ക് പേജില്‍ നിന്നു വന്ന ഏതെങ്കിലും പോസ്റ്റോ കമന്റോ എന്റേതല്ല. ഇതുമായി ബന്ധപ്പെട്ട് നിരവധി ഫോണ്‍ കോളുകളും സന്ദേശങ്ങളും എനിക്ക് ലഭിച്ചു. എന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ നിന്നു വന്ന ഏതെങ്കിലും കമന്റ് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു. അതൊന്നും ഞാനോ എന്റെ ടീമോ അറിഞ്ഞുകൊണ്ട് ഉള്ളത് അല്ല. ഇങ്ങനെയൊക്കെ സംഭവിച്ചതിനു ശേഷമാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട വിവരം ഞാന്‍ അറിഞ്ഞത്," നന്ദന ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു. 
 
നടി സാനിയ ഇയ്യപ്പന്റെ 19-ാം ജന്മദിനമായിരുന്നു ഇന്നലെ. നിരവധി പേരാണ് സാനിയയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്നത്. ഇതില്‍ ഒരു ആശംസാ പോസ്റ്റിനു താഴെയാണ് സാനിയയ്‌ക്കെതിരെ നന്ദന വര്‍മയുടെ ഐഡിയില്‍ നിന്ന് കമന്റ് വന്നിരിക്കുന്നത്. സാനിയയെ വളരെ മോശമായി ചിത്രീകരിക്കുന്ന കമന്റായിരുന്നു അത്. സംഭവം വിവാദമായതിനു പിന്നാലെ കമന്റ് പിന്‍വലിക്കുകയായിരുന്നു. 

 
അയാളും ഞാനും തമ്മില്‍, 1983, മിലി, ഗപ്പി, സണ്‍ഡെ ഹോളിഡെ, അഞ്ചാം പാതിര, ആകാശമിഠായി, വാങ്ക് തുടങ്ങി ഒരുപിടി നല്ല സിനിമകളുടെ ഭാഗമായ താരമാണ് നന്ദന വര്‍മ. ഗപ്പിയിലെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Operation Sindoor: എല്ലാവരുടെയും ശ്രദ്ധ മോക് ഡ്രില്ലിലേക്കു തിരിച്ചുവിട്ട് ഇന്ത്യയുടെ 'കൗണ്ടര്‍ അറ്റാക്ക്'; പേരിട്ടത് മോദി

പാക് ഷെല്ലാക്രമണത്തില്‍ പൂഞ്ചില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു 34 പേര്‍ക്ക് പരിക്ക്

Operation Sindoor: പഹല്‍ഗാം ഭീകരാക്രമണത്തിനു മറുപടി; പ്രത്യാക്രമണത്തിനു 'ഓപ്പറേഷന്‍ സിന്ദൂര്‍' എന്നു പേര് നല്‍കാന്‍ കാരണം?

രാജ്യം മുഴുവന്‍ നിങ്ങളോടൊപ്പമുണ്ട്, ദൗത്യം പൂര്‍ത്തിയാകുന്നത് വരെ പോരാട്ടം തുടരണം: രജനീകാന്ത്

'രാഷ്ട്രം വിളിക്കുമ്പോൾ ഇന്ത്യൻ ആർമി ഉത്തരം നൽകും, സല്യൂട്ട്': ഓപ്പറേഷൻ സിന്ദൂരിൽ മമ്മൂട്ടി

അടുത്ത ലേഖനം
Show comments