മോശം കമന്റിട്ടയാളുടെ അമ്മയ്ക്ക് വിളിച്ച് നന്ദന വർമ!
ഇൻസ്റ്റഗ്രാമിൽ മോശം കമന്റ്, അമ്മയെ പോയി വിളിക്കാൻ നന്ദന
Publish Date: Wed, 18 Apr 2018 (16:03 IST)
Updated Date: Wed, 18 Apr 2018 (16:09 IST)
ടൊവിനോയും ചേതൻ ജയലാലും പ്രധാന കഥാപാത്രങ്ങളായ ചിത്രത്തിലെ ബാലതാരമായി അഭിനയിച്ചതോടെയാണ് നന്ദന വർമയെ എല്ലാവരും ശ്രദ്ധിച്ചു തുടങ്ങിയത്. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത തന്റെ പുതിയ ഫോട്ടോയ്ക്ക് കീഴിൽ മോശം കമന്റ് ഇട്ടയാളുടെ അമ്മയ്ക്ക് വിളിച്ചിരിക്കുകയാണ് നന്ദന.
സുവീരൻ സംവിധാനം ചെയ്യുന്ന മഴയത്ത് എന്ന ചിത്രത്തിലാണ് നന്ദന ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. അപര്‍ണ ഗോപിനാഥ്, സന്തോഷ് കീഴാറ്റൂര്‍, സുനില്‍ സുഖദ, നന്ദലാല്‍, ശിവജി ഗുരുവായൂര്‍, ശാന്തികൃഷ്ണ, രശ്മി മേനോന്‍, നന്ദന വര്‍മ, സോനാ നായര്‍, ശ്രേയാ രമേശ് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.