കൈയ്യിൽ തോക്കേന്തി നസ്ലൻ, എത്തുന്നത് ഈ സൂപ്പർതാര ചിത്രത്തിൽ

കടൽതീരത്ത് തോക്കും പിടിച്ച് നിൽക്കുന്ന താരത്തിന്റെ സ്റ്റിൽ പങ്കുവച്ചിരിക്കുകയാണ് സംവിധായകൻ രോഹിത് വിഎസ്.

നിഹാരിക കെ.എസ്
ശനി, 5 ജൂലൈ 2025 (15:17 IST)
ആസിഫ് അലി നായകനാവുന്ന എറ്റവും പുതിയ ചിത്രം ടിക്കി ടാക്കയിലെ നസ്ലിന്റെ ഒരു ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. വി​ഗ് വച്ച് പുതിയ ലുക്കിലാണ് അടുത്തിടെ സോഷ്യൽ മീഡിയയിൽ നസ്ലിന്റെ ലൊക്കേഷൻ ചിത്രം പുറത്തിറങ്ങിയത്. ഇപ്പോഴിതാ അൽപം സീരിയസായി കടൽതീരത്ത് തോക്കും പിടിച്ച് നിൽക്കുന്ന താരത്തിന്റെ സ്റ്റിൽ പങ്കുവച്ചിരിക്കുകയാണ് സംവിധായകൻ രോഹിത് വിഎസ്. 
 
‘ജീവിതത്തിലെ നഷ്ടങ്ങൾ ഒരു ആൺകുട്ടിയുടെ കയ്യിൽ തോക്ക് പിടിപ്പിച്ചു; സ്നേഹം അവനെ ഒരു പുരുഷനാക്കി മാറ്റി’ എന്ന ക്യാപ്ഷനോട് കൂടിയാണ് രോഹിത്ത് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഫോട്ടോ ആരാധകർ ഏറ്റെടുത്തു. ഇതുവരെ അധികം ചെയ്യാത്ത ​ഗ്രേ ഷേഡ് റോളിലാവും നസ്ലൻ ചിത്രത്തിൽ എത്തുകയെന്നാണ് സൂചന. 
 
‘അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ’, ‘ഇബ്‌ലീസ്’ എന്നീ സിനിമകൾക്ക് ശേഷം ആസിഫ് അലിയെ നായകനാക്കി രോഹിത് ഒരുക്കുന്ന ചിത്രം കൂടിയാണ് ടിക്കി ടാക്ക. മാസ് ആക്ഷൻ വിഭാ​ഗത്തിൽപെടുന്ന സിനിമയിൽ തനിക്ക് വലിയ പ്രതീക്ഷയാണുളളതെന്ന് നേരത്തെ ആസിഫ് അലി പറഞ്ഞിരുന്നു. തന്റെ കെജിഎഫ് എന്ന് വിശ്വസിക്കുന്ന ചിത്രമാണ് ടിക്കി ടാക്കയെയെന്നും ഒരഭിമുഖത്തിൽ ആസിഫ് അലി അഭിപ്രായപ്പെട്ടു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Rohith Vs (@rohithvs_)

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇൻഡിഗോ പ്രതിസന്ധി, സാഹചര്യം മുതലെടുത്ത് വിമാനകമ്പനികൾ,ടിക്കറ്റുകൾക്ക് എട്ടിരട്ടി വില, ആകാശക്കൊള്ള!

വിവാഹപ്രായമായില്ലെങ്കിലും ഒരുമിച്ച് ജീവിക്കാം, ലിവ് ഇൻ ബന്ധമാകാമെന്ന് ഹൈക്കോടതി

യുഎസിന് റഷ്യയിൽ നിന്നും എണ്ണ വാങ്ങാം, ഇന്ത്യയ്ക്ക് പറ്റില്ലെന്നാണോ? ചോദ്യം ചെയ്ത് പുടിൻ

ഇൻഡിഗോയിലെ പ്രതിസന്ധി തുടരുന്നു, രാജ്യവ്യാപകമായി റദ്ദാക്കിയത് 550- ലധികം വിമാനസർവീസുകൾ

എച്ച് 1 ബി, എച്ച് 4 വിസ: അപേക്ഷകർ സാമൂഹിക മാധ്യമ അക്കൗണ്ട് പരസ്യമാക്കണം

അടുത്ത ലേഖനം
Show comments