Webdunia - Bharat's app for daily news and videos

Install App

‘അയാള്‍ എന്റെ തുടയില്‍ കൈവച്ച് ചോദിച്ചു എനിക്കെന്ത് തരും? കരണക്കുറ്റി നോക്കി ഒരെണ്ണം കൊടുത്തു’- നടന്മാരും കാസ്റ്റിംഗ് കൗച്ചിനിരയാകാറുണ്ട്

നടിമാര്‍ക്ക് പിന്നാലെ കാസ്റ്റിംഗ് കൗച്ച് ദുരനുഭവം പങ്കുവെച്ച് മലയാളത്തിലെ യുവനടനും

Webdunia
വെള്ളി, 13 ജൂലൈ 2018 (14:06 IST)
മലയാള സിനിമ അടക്കമുള്ള മേഖലകളിൽ കാസ്റ്റിംഗ് കൌച്ച് നിലനിൽക്കുന്നുണ്ടെന്ന് തുറന്നടിച്ച് അടുത്തിടെ നിരവധി നടിമാർ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ തനിക്ക് ഒരു സംവിധായകനില്‍ നിന്ന് നേരിടേണ്ടി വന്ന മോശം അനുഭവം തന്റെ ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുകയാണ് മലയാളത്തിലെ യുവനടന്‍ നവജിത്ത് നാരായണ്‍. 
 
വേഷത്തിനായി സമീപിച്ചപ്പോള്‍ സംവിധായകന്‍ തുടയില്‍ കൈ വെച്ച് അഡ്ജസ്റ്റ് ചെയ്യാമോ എന്ന് ചോദിച്ചെന്നും അയാളുടെ ചെവിക്കല്ലിന് പൊട്ടിക്കുകയാണ് താന്‍ ചെയ്തതെന്നും നവജിത്ത് തന്റെ ഫെയ്‌സ്ബുക് പോസ്റ്റില്‍ വ്യക്തമാക്കി.
 
നവജിതിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
 
ഒരു തുറന്നെഴുത്താണിത്.
ഇത് സിനിമയില്‍ വര്‍ക്ക് ചെയ്യുന്ന ഒരാളെയും വേദനിപ്പിക്കാനല്ല. സിനിമയില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള
അതിക്രമങ്ങള്‍ മാത്രമേ ചര്‍ച്ച ചെയ്യപ്പെടുനുളളു…. എന്തുകൊണ്ട് ആണുങ്ങള്‍ക്ക് നേരെയുള്ളത് ഒരു 
പരിത്ഥിയില്‍ കൂടുതല്‍ ചര്‍ച്ച ചെയ്യുന്നില്ല ?
 
ചില വര്‍ക്കുകളുടെ കാര്യത്തിനായി കൊച്ചിയിലുള്ള ഞാനിന്ന് മലയാളത്തിലെ സിനിമയിലെ ഒരു സംവിധായകനെ കാണന്‍ പോയി. കുറച്ച് വര്‍ഷമായി ഞാന്‍ സിനിമയ്ക്കായി തെണ്ടുന്നു എന്നു പുള്ളിക്ക് നന്നായിട്ടറിയാം പുള്ളിയുടെ ഫ്‌ലാറ്റിലോട്ട് കേറിച്ചെന്നു, ചെയ്ത വര്‍ക്കിനെ കുറിച്ചും ഇപ്പോള്‍ ചെയ്യുന്നതിനെ കുറിച്ചും കുറെ നേരം സംസാരിച്ചു. പതിയെ പുള്ളിയുടെ മട്ടും ഭാവവും മാറി.
 
ഞാന്‍ പറഞ്ഞു കേട്ടിട്ടുണ്ട് അഭിനയ മോഹമുള്ള എന്റെ സുഹൃത്തുക്കളായ പെണ്‍പിള്ളേരോട് Adust ചെയ്യോ എന്ന് ചോദിച്ചിട്ടുണ്ട് എന്ന്. പക്ഷെ ഇന്ന് എനിക്ക് സംഭവിച്ചത്ഒ രു ഞെട്ടലോടെയാണ് ഞാന്‍ കണ്ടത്.  അടുത്തിരുന്ന അയാള്‍ എന്റെ തുടയില്‍ കൈവച്ച് ചോദിച്ചു 
നിനക്കൊരു charectr തന്നാല്‍ എനിക്കെന്താ ലാഭം എന്ന്.
ചോദ്യത്തിന്റെ അര്‍ത്ഥം മനസിലായില്ലേലും തുടയില്‍ കൈവച്ചപ്പോള്‍ കാര്യം പിടികിട്ടി
എനിക്ക് അത്തരം കാര്യങ്ങളില്‍ 
താല്‍പര്യമില്ലാ നിങ്ങള്‍ തരുന്ന അവസരം
വേണ്ട എന്നു പറഞ്ഞു കൈ എടുത്തു മാറ്റാന്‍ പറഞ്ഞു കേട്ടില്ല മുഖം നോക്കി ഒന്നു പൊട്ടിച്ചു ഞാന്‍ അവിടന്നിറങ്ങി
ഇത്തരം സംഭവങ്ങള്‍ കൂടി ഇവിടെ നടക്കുന്നുണ്ട് എന്ന് ഓര്‍മ്മപ്പെടുത്തുന്നു
അയാളുടെ വികാരത്തേയും വിചാരത്തേയും മാനിക്കുന്നു പക്ഷെ അത് സിനിമയുടെ പേരും പറഞ്ഞിട്ടായത് കൊണ്ടാണ് പൊട്ടിച്ചതും
ഇതുപോലുള്ള തെമ്മാടികള്‍ക്കാരണമാണ്
മാന്യമായി സിനിമയെക്കാണുന്നവരുടെ
പേരുക്കൂടി നശിക്കുന്നത് …..
ഇത്തരം വിഷയങ്ങള്‍ പലര്‍ക്കും സംഭവിച്ചിട്ടുണ്ടാകാം…. ഇനിയും സംഭവിക്കാം 
അതു കൊണ്ട് സൂക്ഷിക്കുക എന്നുമാത്രം
പറയുന്നു…

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

കൈക്കൂലി : തഹസീൽദാർ അറസ്റ്റിൽ

മദ്ധ്യവയസ്കയ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിച്ചു : യുവാവ് അറസ്റ്റിൽ

സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകളുടെ വ്യാജ ചിത്രങ്ങൾ പ്രചരിപ്പിച്ച് പണം തട്ടിയ വിരുതൻ പിടിയിൽ

എട്ടു പേരിൽ നിന്ന് പതിനൊന്നര ലക്ഷം തട്ടിയ സംഭവത്തിൽ ദമ്പതികൾക്കെതിരെ കേസ്

ചെറിയ കുറ്റകൃത്യങ്ങൾക്ക് ബന്ധപ്പെട്ട കേസുകളിൽ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നവരെ രാത്രി പോലീസ് സ്റ്റേഷനിൽ പാർപ്പിക്കേണ്ടതില്ലെന്ന് ഡി.ജി.പി

അടുത്ത ലേഖനം
Show comments