നവ്യ നായര്‍ എന്ന പേരിനൊപ്പം മലയാളികള്‍ നെഞ്ചോട് ചേര്‍ത്ത് കഥാപാത്രമാണ് നന്ദനത്തിലെ ബാലാമണി. നടിക്ക് ഇത്രയേറിയ ചലപ്രീതി നേടിക്കൊടുത്തതും ഈ ഒരൊറ്റ വേഷമാണ്. ഇപ്പോഴിതാ വീണ്ടും ഗുരുവായൂര്‍ അമ്പലനടയിലെത്തിയ സന്തോഷത്തിലാണ് നവ്യ.കൃഷ്ണഭക്തയായ നടി അമ്പലത്തിലെത്തുമ്പോള്‍ തന്റെ ഉള്ളിലെ ഒരു തോന്നലിനെ കുറിച്ച് പറയുകയാണ്.
'എന്നും ഗുരുവായൂരില്‍ തൊഴുതു നില്‍ക്കുമ്പോള്‍ മുന്നില്‍ ഒരുണ്ണി ഉണ്ടെന്നു തോന്നും ,ഉണ്ണി പുഞ്ചിരി തൂകുന്നതായും തോന്നും'- നവ്യ നായര്‍ കുറിച്ചു.
ഗുരുവായൂര്‍ നഗരസഭയുടെ ശുചിത്വ അംബാസഡറായി നവ്യ നായരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു.