Webdunia - Bharat's app for daily news and videos

Install App

നയൻതാര വിവാഹിതയാകുന്നു; വരന്റെ പേര് വെളിപ്പെടുത്തി ലേഡി സൂപ്പര്‍സ്‌റ്റാര്‍ രംഗത്ത്

പോതു ചടങ്ങിൽ വിഗ്നേഷിനെ പ്രതിശ്രുത വരൻ എന്ന് വിശേഷിപ്പിച്ച് താരം

Webdunia
ശനി, 24 മാര്‍ച്ച് 2018 (18:48 IST)
കർണാടക: അടുത്തിടെ ഗോസ്സിപ്പു കോളങ്ങളിൽ നിറഞ്ഞു നിന്നിരുന്ന ഒരു വാർത്തയാണ് തെന്നിന്ത്യൻ താരസുന്ദരി നയൻതാരയുടെ വിവാഹം. നയൻതാര രഹസ്യമായി വിവാഹം കഴിച്ചെന്നും ഇല്ലെന്നുമുള്ള വാർത്തകളെല്ലാം പരന്നിരുന്നു. 
 
എന്നാൽ അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ട് നയൻതാര തന്നെ വിവാഹത്തെക്കുറിച്ചുള്ള സൂചനകൾ പുറത്തു വിട്ടിരിക്കുകയാണ്. 
 
‘ദ ഹിന്ദു’ ദിനപത്രം സംഘടിപ്പിച്ച വേള്‍ഡ് ഓഫ് വുമണ്‍ 2018 എന്ന ചടങ്ങില്‍ നടത്തിയ പ്രസംഗത്തിലാണ് നയൻസ് തന്റെ വിവാഹത്തെക്കുറിച്ചുള്ള സൂചനകൾ നൽകുന്നത്. പ്രസംഗത്തിൽ വിഗ്നേഷ് എന്ന് പേരെടുത്ത് പറയാതെ പ്രതിശ്രുത വരൻ എന്നാണ് പറഞ്ഞിരിക്കുന്നത്. 'എനിക്ക് പിന്തുണ നല്‍കിയതിന് എന്റെ അമ്മയോടും അച്ഛനോടും സഹോദരനോടും പ്രതിശ്രുത വരനോടും നന്ദി പറയുന്നു' എന്നായിരുന്നു നയൻതാരയുടെ വാക്കുകൾ. 
 
ആരാധകർക്കിടയിൽ നയൻതാരയും സംവിധായകൻ വിഗ്നേഷും തമ്മിലുള്ള പ്രണയം ഒരു രഹസ്യമല്ല. എപ്പോൾ വേണമെങ്കിലും ഇവരുടെ വിവാഹം പ്രതീക്ഷിച്ചിരുന്നു തമിഴ് സിനിമാ ലോകം. ഇരുവരും ചേർന്ന് നടത്തിയ യാത്രകളുടെ ചിത്രങ്ങളെല്ലാം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു. 
 
വിഗ്നേഷിനെ പ്രതിശ്രുതവരൻ എന്ന് വിളിച്ച സാഹചര്യത്തിൽ വിവാഹം ഉടൻ ഉണ്ടാകുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Prarthana: 'അവളുടെ അച്ഛനും അമ്മയ്ക്കും ഇല്ലാത്ത പരാതി ആര്‍ക്കും വേണ്ട'; പ്രാര്‍ത്ഥനയുടെ വസ്ത്രധാരണത്തെ കുറ്റം പറയുന്നവരോട് മല്ലിക

Dhyan Sreenivasan: 'മറ്റവന്‍ വന്നോ, ആ അനൂപ് മേനോന്‍'; ധ്യാൻ ശ്രീനിവാസനെ ട്രോളി അനൂപ് മേനോന്‍, ചിരിച്ച് മറിഞ്ഞ് ധ്യാൻ

Shilpa Shetty: മോഹൻലാലിനൊപ്പം അഭിനയിക്കുക എന്നത് ഒരു സ്വപ്നം: ശിൽപ ഷെട്ടി

Patriot: ഷൂട്ടിങ് പൂർത്തിയാക്കി മോഹൻലാൽ, ഇനിയുള്ള കാത്തിരിപ്പ് അയാൾക്ക് വേണ്ടിയാണ്; പുതിയ വിശേഷങ്ങളിതാ

Dhanush: ധനുഷ് ഏറ്റവും മര്യാദയില്ലാത്ത താരം, നേരിട്ടത് കടുത്ത അപമാനം: നയൻതാരയ്ക്കും നിത്യ മേനോനും പിന്നാലെ നടനെതിരെ നയൻദീപ് രക്ഷിത്

എല്ലാം കാണുക

ഏറ്റവും പുതിയത്

Karkadaka Vavu: എന്നാണ് കര്‍ക്കടക വാവ്?

Kerala Weather Live Updates, July 19: വടക്കോട്ട് മഴ തന്നെ, റെഡ് അലര്‍ട്ട്; ശക്തമായ കാറ്റിനും സാധ്യത

ചരിത്രം കുറിച്ച് പി.എസ്.സി; 24 മണിക്കൂറില്‍ 1200 നിയമനം

ഭർത്താവിന് ശാരീരിക ബന്ധം നിഷേധിക്കുന്നതും വിവാഹേതര ബന്ധം സംശയിക്കുന്നതും വിവാഹമോചനത്തിനുള്ള കാരണം: ബോംബെ ഹൈക്കോടതി

ഉത്തര്‍പ്രദേശില്‍ 2017 മുതല്‍ പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് 238 ക്രിമിനലുകള്‍

അടുത്ത ലേഖനം
Show comments