Webdunia - Bharat's app for daily news and videos

Install App

അപ്രതീക്ഷിതമായി റെസ്റ്റോറന്റില്‍ നയന്‍താരയും വിഘ്നേഷും എത്തി,ഉടമയെയും ജീവനക്കാരെയുമെല്ലാം ആദ്യം ഒന്ന് ഞെട്ടി, താരങ്ങള്‍ ഓര്‍ഡര്‍ ചെയ്തത് ഇവയൊക്കെ

കെ ആര്‍ അനൂപ്
തിങ്കള്‍, 13 ജൂണ്‍ 2022 (15:08 IST)
വിവാഹശേഷം അമ്മയെ കാണാനായി നയന്‍താരയും വിഘ്നേഷും കേരളത്തിലെത്തിയിരുന്നു. കല്യാണത്തിന് അമ്മയ്ക്ക് പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. അമ്മയുടെ അനുഗ്രഹം തേടിയാണ് രണ്ടാളും കൊച്ചിയിലെത്തിയത്.
 
അമ്മയ്‌ക്കൊപ്പം ഇഷ്ടം ഭക്ഷണം കഴിക്കാനായി കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ പനമ്പിള്ളി നഗറിലെ മന്ന റെസ്റ്റോറന്റില്‍ നയന്‍താരയും വിഘ്നേഷും എത്തി. ഒരു മണിക്കൂറോളം ഇവിടെ സമയം ചെലവഴിച്ചു.
 
 മുന്‍കൂട്ടി അറിയിക്കാതെ അപ്രതീക്ഷിതമായി എത്തിയ താരങ്ങളെ കണ്ടു റെസ്റ്റോറന്റ് ഉടമയെയും ജീവനക്കാരെയുമെല്ലാം ആദ്യം ഒന്ന് ഞെട്ടി പോയെങ്കിലും പിന്നീട് ഇഷ്ടഭക്ഷണങ്ങള്‍ വിളമ്പാന്‍ മത്സരിക്കുകയായിരുന്നു.ഈ റെസ്റ്റോറന്റില്‍ തന്നെ എത്താനും കാരണമുണ്ട്.
 
നയന്‍താരയുടെ കൊച്ചിയിലെ ഫ്‌ലാറ്റിലേക്ക് ഇവിടെനിന്ന് നേരത്തെയും ഭക്ഷണങ്ങള്‍ ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്. ഭക്ഷണം കഴിച്ച് ഇഷ്ടപ്പെട്ട ശേഷമാണ് താര ദമ്പതിമാര്‍ റെസ്റ്റോറന്റിലേക്ക് നേരിട്ട് എത്തിയത്.
 
ചിക്കന്‍ കൊണ്ടാട്ടം, പൊറോട്ടയും ചിക്കന്‍ റോസ്റ്റും, നെയ്പ്പത്തിരി, മടക്ക് ചപ്പാത്തി, കല്ലുമ്മക്കായ് നിറച്ചത്, ചിക്കന്‍ 65, BDF, ബീഫ് നാടന്‍ ഫ്രൈ, നെയ്മീന്‍ മുളകിട്ടത്, പ്രൊണ്‍സ് & നെയ്മീന്‍ തവ ഫ്രൈ, മന്ന സ്‌പെഷ്യല്‍ മുഹബത്ത് ടീ എന്നിവയൊക്കെയാണ് ഇവര്‍ ഓര്‍ഡര്‍ ചെയ്തത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

യൂട്യൂബർ തൊപ്പിയുടെ താമസസ്ഥലത്ത് നിന്നും സിന്തറ്റിക് ഡ്രഗ്സ് പിടികൂടി, തൊപ്പിയും സുഹൃത്തുക്കളായ 3 യുവതികളും ഒളിവിൽ

'ശ്രദ്ധിക്കണം'; ഡൊണാള്‍ഡ് ട്രംപ് സുരക്ഷിതനല്ലെന്ന് പുടിന്‍

ശബരിമലയില്‍ തിരക്ക് വര്‍ധിക്കുന്നു; അയ്യപ്പഭക്തന്മാരെ 'ഹാപ്പി'യാക്കി പൊലീസ്

വീണ്ടും മഴ വരുന്നേ..! ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റിനു സാധ്യത, ഓറഞ്ച് അലര്‍ട്ട്

അനര്‍ഹമായി ക്ഷേമ പെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് എംവി ഗോവിന്ദന്‍

അടുത്ത ലേഖനം
Show comments