Webdunia - Bharat's app for daily news and videos

Install App

ഇഷ്ടപ്പെട്ട റെസ്റ്റോറന്റിലേക്ക് വിഘ്‌നേഷിനേയും കൂട്ടി നയന്‍സ് എത്തി; താരം ഇവിടെ നിന്ന് ഓര്‍ഡര്‍ ചെയ്യാറുള്ള സ്‌പെഷ്യല്‍ വിഭവങ്ങള്‍ ഏതൊക്കെയാണെന്ന് അറിയാമോ?

Webdunia
തിങ്കള്‍, 13 ജൂണ്‍ 2022 (15:58 IST)
കഴിഞ്ഞ ദിവസം വിവാഹിതരായ നയന്‍താര-വിഘ്‌നേഷ് ശിവന്‍ പ്രണയജോഡികള്‍ ഇപ്പോള്‍ കൊച്ചിയിലാണ് ഉള്ളത്. നയന്‍താരയുടെ അമ്മയെ കാണാനാണ് ഇരുവരും കേരളത്തിലെത്തിയത്. ഏതാനും ദിവസങ്ങള്‍ കേരളത്തില്‍ തങ്ങിയ ശേഷമാകും ഇരുവരും ഇനി ചെന്നൈയിലേക്ക് തിരിക്കുക. 
 
ഞായറാഴ്ച രാവിലെയാണ് ഇരുവരും നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയത്. അവിടെ നിന്ന് നേരെ നയന്‍താരയുടെ വീട്ടിലേക്ക്. ഞായറാഴ്ച രാത്രി നയന്‍താര തന്റെ ഭര്‍ത്താവിനേയും കൂട്ടി കൊച്ചി പനമ്പിള്ളി നഗറിലെ മന്ന റസ്റ്റോറന്റില്‍ എത്തി. നയന്‍താരയ്ക്ക് ഏറെ ഇഷ്ടപ്പെട്ട വിഭവങ്ങള്‍ ലഭ്യമാകുന്ന റസ്റ്റോറന്റ് ആണിത്. 
 
രാത്രി 11 മണിക്കാണ് അപ്രതീക്ഷിത അതിഥികളായി ഇരുവരും റസ്റ്റോറന്റില്‍ എത്തിയത്. ഒരു മണിക്കൂറോളം ഇവിടെ സമയം ചെലവഴിച്ചു. നയന്‍താര കൊച്ചിയില്‍ എത്തുമ്പോള്‍ മന്ന റസ്റ്റോറന്റില്‍ നിന്ന് ഓര്‍ഡര്‍ ചെയത ഭക്ഷണമാണ് കഴിക്കാറുള്ളത്. ഏറെ ഇഷ്ടപ്പെട്ട പ്രത്യേക വിഭവങ്ങളാണ് നയന്‍സിനെ ഇങ്ങോട്ട് ആകര്‍ഷിക്കുന്നത്. 
 
ചിക്കന്‍ കൊണ്ടാട്ടം, പൊറോട്ടയും ചിക്കന്‍ റോസ്റ്റും, നെയ്പ്പത്തിരി, മടക്ക് ചപ്പാത്തി, കല്ലുമ്മക്കായ് നിറച്ചത്, ചിക്കന്‍ 65, ബീഫ് ഡ്രൈ ഫ്രൈ. ബീഫ് നാടന്‍ ഫ്രൈ, നെയ്മീന്‍ മുളകിട്ടത്, പ്രൊണ്‍സ് & നെയ്മീന്‍ തവ ഫ്രൈ, മന്ന സ്പെഷ്യല്‍ മുഹബത്ത് ടീ എന്നിവയൊക്കെയാണ് നയന്‍സ് ഇവിടെ നിന്ന് ഓര്‍ഡര്‍ ചെയ്യാറുള്ളത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും; ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കരുവന്നൂര്‍ ബാങ്കിലെ പാര്‍ട്ടി സംവിധാനങ്ങളെക്കുറിച്ച് തനിക്ക് അറിയില്ല: ഇഡിക്ക് നല്‍കിയ മൊഴിയില്‍ കെ രാധാകൃഷ്ണന്‍ എംപി

ഗുരുവായൂരപ്പന് വഴിപാടായി സ്വര്‍ണകിരീടം സമര്‍പ്പിച്ച് തമിഴ്‌നാട് സ്വദേശി; കിരീടത്തിന് 36 പവന്റെ തൂക്കം

സംസ്ഥാനത്ത് സ്വര്‍ണ്ണവില വീണ്ടും കുതിക്കുന്നു; തുടര്‍ച്ചയായ നാലുദിവസം കൊണ്ട് കുറഞ്ഞത് 2680 രൂപ

അമേരിക്കയുടെ തീരുവ യുദ്ധം: ചൂഷണത്തിനെതിരെ ഒരുമിച്ച് നില്‍ക്കണമെന്ന് ഇന്ത്യയോട് അഭ്യര്‍ത്ഥിച്ച് ചൈന

അടുത്ത ലേഖനം
Show comments